നീതി ആയോഗിന്റെ ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ മെച്ചനയില്‍ നിര്‍മ്മിച്ച അംഗണ്‍വാടി കെട്ടിടത്തിന്റെ ഉദ്ഘാടനം അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി റെനീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്‍. മണിലാല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 30 വര്‍ഷത്തോളം അങ്കണവാടിയില്‍ ഹെല്‍പ്പറായി സേവനമനുഷ്ഠിച്ച് വിരമിച്ച ജാനകിക്ക് ചടങ്ങില്‍ യാത്രയയപ്പ് നല്‍കി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അബ്ദുറഹ്‌മാന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ നസീമ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഭാരവാഹികളായ ഹണി ജോസ്, ഇ.കെ വസന്ത, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ വി.സി. സത്യന്‍, വാര്‍ഡ് മെമ്പര്‍മാരായ മുരളീദാസന്‍, സംഗീത് സോമന്‍, അനിത ചന്ദ്രന്‍, ബിന്ദു മാധവന്‍, ആന്റണി ജോര്‍ജ്ജ്, പുഷ്പ സുന്ദരന്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി.സി. ദേവസ്യ, അങ്കണവാടി വര്‍ക്കര്‍ സ്മിത, രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.