പെരിന്തൽമണ്ണ:. സമസ്തയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ നടത്തപ്പെടുന്നു എന്ന് അറിയപ്പെടുന്ന പട്ടിക്കാട് ജാമിഅ നൂരിയ കോളേജിന്റെ വാർഷിക സനദ് ദാന സമ്മേളനത്തിൽ നിന്ന് സിഐസി സമസ്ത ഭിന്നതയിൽ സമസ്തക്ക് വേണ്ടി നില കൊണ്ട നേതാക്കളെ മാറ്റി നിറുത്തപെട്ടിരിക്കുകയാണ് സാദിഖലി തങ്ങൾ പ്രസിഡണ്ടും അബ്ബാസലി തങ്ങൾ ജനറൽ സെക്രട്ടറിയുമായ കമ്മിറ്റി ലീഗ് ആധിപത്യത്തിൽ നിന്ന് മുക്തമാക്കണമെന്ന ആവ്ശ്യം സമസ്തയിൽ ശക്തമായി കൊണ്ടിരിക്കുന്ന ഘട്ടത്തിൽ കൂടിയാണ് സാദിഖലി തങ്ങളുടെ ദുർവാശിക്ക് പുറത്തുള്ള ഈ പ്രതികാര നീക്കം. കേരള ബാങ്ക് ഡയറക്ടറും വള്ളിക്കുന്ന് എം എൽ എ യും ജില്ല ലെർഗ് സെക്രട്ടറിയുമായ. പി അബ്ദുൽ ഹമീദിന്റെ നേതൃത്വമാണ് കുറച്ചു കാലമായി സ്ഥാപനത്തിലെ ഭരണ കാര്യങ്ങളുടെ നിയന്ത്രണം. സമസ്ത മുശാവറ അംഗങ്ങൾ ഉൾപ്പെടെ സ്ഥാപനത്തിലെ സമാപന സമ്മേളനത്തിലെ മുഖ്യ പ്രഭാഷകനിൽ പ്രമുഖനായ അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് അടക്കുമുള്ളവരെയാണ് സാദിഖലി തങ്ങളുടെ പ്രതേക നിർദേശാനുസരണം തഴഞ്ഞിരിക്കുന്നത്. ലീഗുമായി ഇനിയും സൗഹൃദത്തിൽ പോവുന്നത് സംഘടനക്ക് ദോഷമാണെന്ന് ഇതിനോടകം പ്രവർത്തക വികാരം ഉയരുന്ന ഘട്ടത്തിൽ ലീഗിന് വേണ്ടി സമസ്തയുടെ ഉന്നതാധികാര സമിതി മുശ...
Malayalam News portal |