Skip to main content

Posts

നവകേരള സദസ്സിൽ പരാതി നൽകാനെത്തിയ വ്ലോഗർക്ക് ക്രൂര മർദ്ദനം

 അരീക്കോട്: നവകേരള സദസ്സിൽ പരാതിനൽകാനെത്തിയ വ്ലോഗർക്ക് മർദ്ദനം. ഏറനാട് മണ്ഡലത്തിൽ നടന്ന നവകേരള സദസ്സിൽ പരാതി നൽകാനെത്തിയ മാസ്റ്റർ പീസ് എന്ന യൂട്യൂബ് ചാനൽ വ്ലോഗർ നിസാർ ബാബുവിനും , കൂടെയുണ്ടായിരുന്ന സുഹൃത്തിനുമാണ് മർദ്ദനമേറ്റത് .  വൻ തോതിൽ വർദ്ദിപ്പിച്ച കെട്ടിട നികുതിക്കെതിരെ ഈ വ്ലോഗർ കഴിഞ്ഞ ദിവസങ്ങളിൽ വീഡിയോ ചെയ്തിരുന്നു. ഇത് ധാരാളംആളുകൾ കാണുകയും പലരും സമാന അഭിപ്രായം പങ്കുവെക്കുകയും ചെയ്തതിനെ തുടർന്ന് ഇദ്ദേഹത്തിന് ധാരാളം ഭീഷണികളും നേരിടേണ്ടി വന്നിട്ടുണ്ട്. ഉയർത്തിയ കെട്ടിടനികുതിക്കെതിരെ പരാതി നൽകാനാണ് ഇദ്ദേഹം ഇന്ന് മലപ്പുറം ജില്ലയിലെ അരീക്കോട് നടന്ന ഏറനാട് മണ്ഡലം നവകേരള സദസ്സിൽ എത്തിയത്. പരാതി നൽകി തിരികെ പോരുമ്പോഴാണ് മർദ്ദനം ഉണ്ടായതെന്ന് ഇദ്ദേഹം പറയുന്നു. വിലകൂടിയ മൊബൈലും മൈക്കും മർദ്ദിച്ചവർ കവർന്നതായും ഇദ്ദേഹം ആരോപിക്കുന്നു. മർദ്ദനത്തെ തുടർന്ന് അരീക്കോട് പോലീസിൽ പരാതി നൽകി അരീക്കോട് ഗവർമെന്റ് ആശുപതിയിൽ ഇദ്ദേഹവും സുഹൃത്തും വൈദ്യസഹായം തേടി .   

കുട്ടിയെ തട്ടികൊണ്ടുപോയ സംഭവം; സാമൂഹ്യ മാധ്യമങ്ങളിൽ മാധ്യമങ്ങൾക്കെതിരെ കടുത്ത വിമർശനം.

കൊല്ലം : 6 വയസ്സുകാരി പെൺകുട്ടിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ മാധ്യമങ്ങളുടെ ഇടപെടലിനെതിരെ സോഷ്യൽമീഡിയയിൽ കടുത്ത വിമർശനം. ലൈവ് വാർത്ത നൽകുന്ന മാധ്യമങ്ങളുടെ സാമൂഹ്യ മാധ്യമ പേജുകളിലും ജനങ്ങൾ ഇത്തരത്തിൽ വിമർശനം രേഖപ്പെടുത്തുന്നുണ്ട്. പല വാർത്താ മാധ്യമങ്ങളും സാഹചര്യം പരിഗണിക്കാതെയാണ് റിപ്പോർട്ടുകൾ നൽകുന്നതെന്നും ഇത് കുട്ടിയെ തട്ടിക്കൊണ്ടുപോയവർക്ക് പോലീസിന്റെ നീക്കം മനസിലാക്കാനും മറ്റും സഹായകരമാകും എന്നാണ് ജനങ്ങൾക്കിടയിൽ നിന്നുള്ള വിമർശനം. മാത്രമല്ല  ഏറെ സങ്കടത്തിൽ കഴിയുന്ന  വീട്ടുകാരെയും  മാധ്യമങ്ങൾ പ്രതികരണങ്ങൾ ആരാഞ്ഞു ബുദ്ധിമുട്ടിക്കുന്നതായും വിമർശനം ഉയരുന്നുണ്ട്. എന്നാൽ പോലീസ് പുറത്ത് വിടാൻ പറയുന്ന കാര്യങ്ങൾ മാത്രമാണ് തങ്ങൾ സംപ്രേഷണം ചെയ്യുന്നതെന്നും രഹസ്യമാക്കി വെക്കേണ്ട കാര്യങ്ങൾ പുറത്ത് വിടുന്നില്ല എന്നും മാധ്യമങ്ങൾ പറയുന്നു. കുട്ടിയെ എത്രയും വേഗം കണ്ടത്തട്ടെ എന്ന പ്രാർത്ഥനയിലാണ് കേരളം മുഴുവൻ.

തൃശ്ശൂരിൽ വ്യാജ ഡോക്ടറെ പിടികൂടി

  തൃശൂർ: ആരോഗ്യവകുപ്പിന്റെ അന്വേഷണത്തിൽ വ്യാജ ഡോക്ടർ പിടിയിൽ.  തൃശ്ശൂരിൽ കിഴക്കംപാട്ടുകരയിൽ ക്ലിനിക്ക് നടത്തുന്ന ദിലീപ് കുമാറിനെയാണ് സംഘം അറസ്റ്റ് ചെയ്തത്. ഇയാൾ ബംഗാൾ സ്വദേശിയാണ്. 40 വർഷമായി ദിലീപ് കുമാർ ക്ലിനിക്ക്  നടത്തിവരികയായിരുന്നു. ഹോമിയോപ്പതിയും അലോപ്പതിയും ഉൾപ്പെടെ വിവിധ ചികിൽസകൾ ഇയാൾ ഉപയോഗിക്കുന്നതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. വിവിധ ചികിൽസകൾ സംബന്ധിച്ച വ്യാജ രേഖകളും ഇയാളുടെ പക്കലുണ്ടായിരുന്നു. തൃശൂർ ജില്ലാ സംഘം നടത്തിയ പരിശോധനയിൽ ഇയാളെ കണ്ടെത്തുകയും പോലീസിൽ പരാതി നൽകുകയുയുമായിരുന്നു.

മലേഷ്യ സന്ദർശിക്കാൻ ഇനി വിസ ആവശ്യമില്ല

 ഡിസംബർ 1 മുതൽ ഇന്ത്യൻ, ചൈനീസ് പൗരന്മാർക്ക് മലേഷ്യ സന്ദർശിക്കാൻ ഇനി വിസ ആവശ്യമില്ല. വിസയില്ലാതെ നിങ്ങൾക്ക് 30 ദിവസം വരെ രാജ്യത്ത് തങ്ങാം. സുരക്ഷാ അനുമതിക്ക് വിധേയമായാണ് വിസകൾ നൽകുന്നത്. ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള വിനോദ സഞ്ചാരികളെയും നിക്ഷേപകരെയും പ്രോത്സാഹിപ്പിക്കുന്നതിന് സാഹചര്യങ്ങൾ മെച്ചപ്പെടുത്തുമെന്ന് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. നിലവിൽ ഇന്ത്യക്കാർക്കുള്ള മലേഷ്യൻ ടൂറിസ്റ്റ് ഇ-വിസയ്ക്ക് ഒരാൾക്ക് 3,799 രൂപയാണ് നിരക്ക്. ഇതൊരു വിസ രഹിത യാത്രയായതിനാൽ, നിങ്ങളുടെ മാതൃരാജ്യത്തെ മറ്റേതെങ്കിലും സ്ഥലത്തേക്കുള്ള യാത്രരീതിയിൽ ഈ സന്ദർശനം നടത്താം. മുൻകൂർ സന്ദർശന വിസയില്ലാതെ ഇന്ത്യക്കാർക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ തായ്‌ലൻഡും അനുമതി നൽകിയിട്ടുണ്ട്. ഈ ആനുകൂല്യം 2024 മെയ് വരെ സാധുതയുള്ളതാണ്. ഇന്ത്യ ഉൾപ്പെടെ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് 2024 മാർച്ച് 31 വരെ സൗജന്യ വിസ നൽകാൻ ശ്രീലങ്കയും തീരുമാനിച്ചിരുന്നു.

വോട്ടർ പട്ടികയിൽ പേര് ചേർക്കാം

 സ്‌പെഷ്യൽ സമ്മറി റിവിഷൻ (SSR 2024) ന്റെ ഭാഗമായി യോഗ്യരായ എല്ലാ പൗരൻമാർക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ സ്‌പെഷ്യൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഡിസംബർ രണ്ട്, മൂന്ന് തിയതികളിൽ നടക്കുന്ന സ്‌പെഷ്യൽ ക്യാമ്പിലൂടെ ജില്ലയിലെ എല്ലാ താലൂക്ക്, വില്ലേജ് ഓഫീസുകളിലും ഇതിനായി സൗകര്യമൊരുക്കിയിട്ടുണ്ട്. പതിനേഴോ അതിന് മുകളിലോ വയസ് പൂർത്തിയായ എല്ലാ പൗരന്മാർക്കും വോട്ടർ പട്ടികയിൽ പേര്  ചേർക്കാൻ സാധിക്കുമെന്നതിനാൽ, ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു.

സംവരണം കുറയുമെന്ന ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി

  നിലവിൽ സംവരണം ലഭിച്ചുകൊണ്ടിരിക്കുന്ന ഏതെങ്കിലും വിഭാഗത്തിന് അവർക്കുള്ള സംവരണം കുറയുമെന്ന ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. കോഴിക്കോട് ജില്ലയിലെ നവകേരള സദസ്സിന്റെ മൂന്നാം ദിവസം ഓമശ്ശേരിയിൽ നടന്ന പ്രഭാതയോഗത്തിൽ ഉയർന്ന അഭിപ്രായങ്ങൾക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സംവരണം ലഭിക്കുന്ന ഏതെങ്കിലും വിഭാഗത്തിന്റെ സംവരണം കുറയ്ക്കുക എന്ന നയം സർക്കാരിനില്ല. പുതിയ ചില വിഭാഗങ്ങൾ സംവരണത്തിലേക്ക് വരും. അങ്ങനെ വരുമ്പോൾ ആ വിഭാഗത്തിൽ സംവരണം ലഭിച്ചുകൊണ്ടിരിക്കുന്നവരുടെ എണ്ണം കൂടും, മുഖ്യമന്ത്രി വിശദീകരിച്ചു. അതാത് സമിതിയുടെ നിർദേശമനുസരിച്ചു എല്ലാവരുമായും ആലോചിച്ചാണ് പുതിയ വിഭാഗത്തെ സംവരണത്തിലേക്ക് കൊണ്ടുവരിക. അത് സ്വഭാവികമാണ്, അതിന് നിയതമായ രീതികളും ഉണ്ട്. ജാതി അടിസ്ഥാനത്തിൽ മാത്രം അല്ലാത്ത സംവരണം കേരളത്തിന്റെ പ്രത്യേകതയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യവസ്ഥാപിതമായ രീതിയിലാണ് സംസ്ഥാനത്തു സംവരണം നടപ്പാക്കുന്നത്. ഇതും കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്, അദ്ദേഹം പറഞ്ഞു. സംവരണ വിഷയം ധൃതി കാണിക്കേണ്ട ഒന്നല്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നിലവിലെ സംവരണ രീതി മാറ്റണം എന്ന ആവശ...

കൊടുവള്ളിയിൽ നവകേരള സദസ്സിൽ പങ്കെടുത്ത ലീഗ് നേതാക്കൾക്ക് സസ്‌പെൻഷൻ.

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്ന നവകേരള സദസ്സിൽ പങ്കെടുത്തതിന് കൊടുവള്ളിയിലെ മുസ്ലിം ലീഗ് നേതാക്കളെ സസ്പെൻഡ് ചെയ്തു. യു. കെ ഹുസൈൻ , മൊയ്തു  എന്നിവർക്കെതിരെയാണ് മുസ്ലിംലീഗ് നടപടി സ്വീകരിച്ചത്.

റോബിൻ ഗിരീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു

  റോബിൻ ബസ് ഓപ്പറേറ്ററായ ഗിരീഷിനെ ചെക്ക് കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. 2012 മുതൽ കൊച്ചി കോടതിയിൽ നിലനിൽക്കുന്ന കേസിൽ കോടതി ഉത്തരവിനെ തുടർന്നാണ് ഗിരീഷിനെ അറസ്റ്റ് ചെയ്തതെന്ന് പാലാ പൊലീസ് അറിയിച്ചു.ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് കോട്ടയം ഇടമറികിലുള്ള ഗിരീഷിന്റെ വീട്ടിലെത്തി പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തത്. ദീര് ഘകാലമായി നിലനില് ക്കുന്ന അറസ്റ്റ് വാറണ്ടിന്റെ നടപ്പാക്കല് ​​മാത്രമാണിതെന്നാണ് പോലീസ് വിശദീകരിക്കുന്നത്. കോടതി അവധിയായതിനാൽ വൈകിട്ട് ഗിരീഷിനെ പൊലീസ് കൊച്ചിയിലെ മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കാനാണ് പോലീസിന്റെ നീക്കം.

2021-22 വര്‍ഷത്തെ സംസ്ഥാന സർക്കാരിന്റെ നാഷണല്‍ സര്‍വ്വീസ് സ്കീം അവാര്‍ഡുകള്‍ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പ്രഖ്യാപിച്ചു.

മികച്ച ഡയറക്ടറേറ്റായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡവലപ്മെന്റിനെയും ((IHRD), മികച്ച സര്‍വ്വകലാശാലയായി കേരള സര്‍വ്വകലാശാലയേയും തിരഞ്ഞെടുത്തു. മികച്ച എന്‍. എസ്. എസ്. യൂണിറ്റുകൾക്കുള്ള പുരസ്ക്കാരം 10 യൂണിറ്റുകളും മികച്ച എന്‍. എസ്. എസ് പ്രോഗ്രാം ഓഫീസര്‍മാര്‍ക്കുള്ള പുരസ്ക്കാരം 10 പേരും പങ്കിട്ടു. ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ചെയര്‍പേഴ്സണും കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍, എന്‍.എസ്.എസ്. റീജിയണല്‍ ഡയറക്ടര്‍, എന്‍.എസ്.എസ് ട്രെയിനിംഗ് കോ ഓര്‍ഡിനേറ്റര്‍ തുടങ്ങിയവര്‍ അംഗങ്ങളും സംസ്ഥാന എന്‍.എസ്. എസ്. ഓഫീസര്‍ കണ്‍വീനറുമായ സമിതിയാണ് അവാര്‍ഡിന്  അര്‍ഹരായവരെ തെരഞ്ഞെടുത്തത്. അവാര്‍ഡുകള്‍ സെപ്തംബര്‍ അവസാനം തൃശ്ശൂരില്‍ വച്ച് വിതരണം ചെയ്യും - മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. അവാര്‍ഡ് ജേതാക്കൾ --------------------------- മികച്ച ഡയറക്ടറേറ്റ്   ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡവലപ്മെന്‍റ് (IHRD) (എന്‍ എസ് എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ - ഡോ.അജിത് സെന്‍) മികച്ച സര്‍വ്വകലാശാല   കേരള സര്‍വ്വകലാശാല (എന്‍ എസ് എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ - ഡോ. ഷാജി...

ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്ക് ഓണക്കോടിയും ഉത്സവബത്തയും നല്‍കി

  കുന്നംകുളം നഗരസഭയിലെ ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്ക് ഓണക്കോടിയും ഉത്സവബത്തയും വിതരണം ചെയ്തു. 72 പേര്‍ക്കാണ് ഓണക്കോടിയും 1000 രൂപയുടെ ഉത്സവബത്തയും ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ വിതരണം ചെയ്തത്.  കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ ടി സോമശേഖരന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍ പി എം സുരേഷ്, തിരുവോണം ഇന്‍ഡസ്ട്രീസ് ഡയറക്ടര്‍ മജീദ്, പി എച്ച് ഐ മാരായ പി എ വിനോദ്, എ. രഞ്ജിത്ത്, ജെ എച്ച് ഐ അരുണ്‍ വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.  ഹരിതകര്‍മ്മ സേനാംഗങ്ങളായ ശുഭ ബിനു, വിലാസിനി സുധാകരന്‍, ശാന്ത കുമാരന്‍, റീന ജോര്‍ജ്ജ് എന്നിവര്‍ ഓണക്കോടിയും ഉത്സവബത്തയും അംഗങ്ങള്‍ക്കായി ഏറ്റുവാങ്ങി.

മസ്റ്ററിംഗ് നടത്തണം

കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ അനുവദിച്ച ഗുണഭോക്താക്കള്‍ ജൂലായ് 31 നകം അക്ഷയ സെന്റര്‍ മുഖേന ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം. ലൈഫ് സര്‍ട്ടിഫിക്കറ്റ ്ഹാജരാക്കിയവരും മസ്റ്ററിംഗ് ചെയ്യേണ്ടതാണെന്ന് കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:0495 2966577.

ശിശുക്ഷേമം' സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

  സംസ്ഥാന ശിശുക്ഷേമ സമിതി ആദ്യമായി ഏര്‍പ്പെടുത്തിയ 'ശിശുക്ഷേമം' സ്‌കോളര്‍ഷിപ്പിന് വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാരിന്റെ അതിദാരിദ്ര്യ വിഭാഗം പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കും ഗോത്ര, ആദിവാസി വിഭാഗത്തിലുള്ളവര്‍ക്കുമാണ് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. 2023 ല്‍ എസ്എസ്എല്‍സി പാസായി ഉപരിപഠനത്തിന് ചേര്‍ന്ന ഈ വിഭാഗത്തിലുള്ളവര്‍ക്ക് അപേക്ഷിക്കാം. ജില്ലാ ശിശുക്ഷേമ സമിതി മുഖാന്തിരമാണ് അര്‍ഹരായവരെ തെരഞ്ഞെടുക്കുക. അതിദരിദ്ര വിഭാഗത്തില്‍പ്പെട്ടവര്‍ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ സര്‍ട്ടിഫിക്കറ്റ്, സ്വയം സാക്ഷ്യപ്പെടുത്തിയ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, നിലവില്‍ പഠിക്കുന്ന സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം എന്നിവ ചേര്‍ക്കണം. ആദിവാസി ഗോത്ര മേഖലയില്‍ താമസിക്കുന്നവര്‍ ജില്ലാ ട്രൈബല്‍ ഓഫീസറുടെ സാക്ഷ്യപത്രം, എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, പഠിക്കുന്ന സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം എന്നിവ അപേക്ഷക്കൊപ്പം നല്‍കണം. അപേക്ഷകള്‍ idukkisisu@gmail.com എന്ന ഇ-മെയിലിലോ, സെക്രട്ടറി, ജില്ലാ ശിശുക്ഷേമ സമിതി, പൈനാവ് പി.ഒ., പൈനാവ്, ഇടുക്കി-685603 എന്ന വിലാസത്ത...

വയനാട് വെണ്ണിപ്പുഴയിൽ ചാടി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു

 വയനാട് പുഴയിൽ ചാടി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. വെണ്ണിയോട്  അനന്തഗിരിയിൽ ദർശന (32) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് ദർശന അഞ്ചുവയസ്സുകാരിയായ മകളുമായി പുഴയിൽ ചാടിയത്. നാട്ടുകാർ യുവതിയെ രക്ഷപ്പെടുത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല . തുടർന്ന് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയാണ് മരണപ്പെട്ടത് . മരിച്ച ദർശന ഗർഭിണിയായിരുന്നു. കുഞ്ഞിനുവേണ്ടി തിരച്ചിൽ തുടരുകയാണ് .

സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനം സർക്കാരിൻ്റെ പ്രഥമ പരിഗണനാ വിഷയങ്ങളിൽ ഒന്ന് : മന്ത്രി വി ശിവൻകുട്ടി

  സംസ്ഥാനത്തെ സ്കൂളുകളിലെ അടിസ്ഥാന സൗകര്യ വികസനം   സംസ്ഥാന സർക്കാരിന്റെ പ്രഥമ പരിഗണനാ വിഷയങ്ങളിൽ ഒന്നാണെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ആന്തട്ട ഗവ. യു പി സ്കൂളിൻ്റെ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാർത്ഥികൾക്ക് അനുയോജ്യമായ പഠനാന്തരീക്ഷം പ്രദാനം ചെയ്യുന്നതിൽ പ്രത്യേക ഊന്നൽ നൽകിക്കൊണ്ട് വിദ്യാലയങ്ങളിലെ  അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് സർക്കാർ കാര്യമായ ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. സ്കൂളുകൾക്ക് മതിയായ ക്ലാസ് മുറികളും സൗകര്യങ്ങളും ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി സ്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണവും നവീകരണവും സർക്കാർ ഏറ്റെടുത്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.  ഏഴു വർഷം കൊണ്ട് 3800 കോടിയുടെ വികസനമാണ് പൊതുവിദ്യാഭ്യാസ മേഖലയിൽ ഉണ്ടായത്.സ്‌കൂളുകളിൽ ഡിജിറ്റൽ ക്ലാസ്‌റൂം നടപ്പിലാക്കുന്നതിൽ കേരളം മുൻപന്തിയിലാണെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.  ഹൈടെക് സ്കൂൾ പദ്ധതിക്ക് കീഴിൽ, ഡിജിറ്റൽ പഠനം സുഗമമാക്കുന്നതിന് സ്കൂളുകളിൽ ഇന്ററാക്ടീവ് സ്മാർട്ട് ബോർഡുകൾ, കമ്പ്യൂട്ടറുകൾ, പ്രൊജക്ടറുകൾ, ഇന്റർനെറ്റ് കണക്റ്റിവിറ്റി...

നാറ്റ്പാകിൽ ഒഴിവ്

  നാറ്റ്പാകിലെ വിവിധ പദ്ധതികളുടെ നടത്തിപ്പിനായി ദിവസ വേതന വ്യവസ്ഥയിൽ എംപാനൽ ചെയ്യുന്നതിനായി ഉദ്യോഗാർഥികളെ ആവശ്യമുണ്ട്. യോഗ്യത പത്താം ക്ലാസ്. സർക്കാർ/അർധ സർക്കാർ/പ്രമുഖ സ്ഥാപനം എന്നിവിടങ്ങളിലെ വിവിധ പദ്ധതികൾ/ ലബോറട്ടറികളിലുള്ള രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം എന്നിവ അഭികാമ്യം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുമായി ജൂലൈ 3ന് രാവിലെ 9ന് നാറ്റ്പാക്കിന്റെ ആക്കുളം ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. മെയ് 31ലെ അഭിമുഖത്തിൽ പങ്കെടുത്തവർ വീണ്ടും പങ്കെടുക്കേണ്ടതില്ല. പി.എൻ.എക്‌സ് . 2738/2023

അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

  നീതി ആയോഗിന്റെ ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ മെച്ചനയില്‍ നിര്‍മ്മിച്ച അംഗണ്‍വാടി കെട്ടിടത്തിന്റെ ഉദ്ഘാടനം അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി റെനീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്‍. മണിലാല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 30 വര്‍ഷത്തോളം അങ്കണവാടിയില്‍ ഹെല്‍പ്പറായി സേവനമനുഷ്ഠിച്ച് വിരമിച്ച ജാനകിക്ക് ചടങ്ങില്‍ യാത്രയയപ്പ് നല്‍കി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അബ്ദുറഹ്‌മാന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ നസീമ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഭാരവാഹികളായ ഹണി ജോസ്, ഇ.കെ വസന്ത, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ വി.സി. സത്യന്‍, വാര്‍ഡ് മെമ്പര്‍മാരായ മുരളീദാസന്‍, സംഗീത് സോമന്‍, അനിത ചന്ദ്രന്‍, ബിന്ദു മാധവന്‍, ആന്റണി ജോര്‍ജ്ജ്, പുഷ്പ സുന്ദരന്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി.സി. ദേവസ്യ, അങ്കണവാടി വര്‍ക്കര്‍ സ്മിത, രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

അലുമിനിയം ഫാബ്രിക്കേഷന്‍ കോഴ്സ്

  പുത്തൂര്‍വയല്‍ എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരീശീലന കേന്ദ്രത്തില്‍ സൗജന്യമായി ആരംഭിക്കുന്ന എന്‍.സി.വി.ടി സര്‍ട്ടിഫിക്കറ്റോടുകൂടിയ അലൂമിനിയം ഫാബ്രിക്കേഷന്‍ കോഴ്‌സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പരിശീലനത്തിന് 18 നും 45 നും ഇടയില്‍ പ്രായമുള്ള യുവതി യുവാക്കള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 8078711040, 04936 206132.

ഇന്ന് 7163 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  സംസ്ഥാനത്ത് ഇന്ന് 7163 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ 974, തിരുവനന്തപുരം 808, കോട്ടയം 762, കോഴിക്കോട് 722, എറണാകുളം 709, കൊല്ലം 707, പാലക്കാട് 441, കണ്ണൂർ 427, പത്തനംതിട്ട 392, മലപ്പുറം 336, ആലപ്പുഴ 318, ഇടുക്കി 274, വയനാട് 166, കാസർഗോഡ് 127 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 79,122 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) 10 ന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 90 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 51 മരണങ്ങളും, മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂൺ 18 വരെയുള്ള 341 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 29,355 ആയി. പി.എൻ.എക്സ്. 4045/2021

Kerala Truth News Portal

Trusted Malayalam News Portal "Your Trusted Source for In-Depth, Unbiased, and Timely Coverage of Local, National, and Global News, Keeping You Informed with Comprehensive Insights and Authentic Reporting on a Wide Spectrum of Topics and Events."