2021-22 വര്‍ഷത്തെ സംസ്ഥാന സർക്കാരിന്റെ നാഷണല്‍ സര്‍വ്വീസ് സ്കീം അവാര്‍ഡുകള്‍ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പ്രഖ്യാപിച്ചു.
മികച്ച ഡയറക്ടറേറ്റായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡവലപ്മെന്റിനെയും ((IHRD), മികച്ച സര്‍വ്വകലാശാലയായി കേരള സര്‍വ്വകലാശാലയേയും തിരഞ്ഞെടുത്തു. മികച്ച എന്‍. എസ്. എസ്. യൂണിറ്റുകൾക്കുള്ള പുരസ്ക്കാരം 10 യൂണിറ്റുകളും മികച്ച എന്‍. എസ്. എസ് പ്രോഗ്രാം ഓഫീസര്‍മാര്‍ക്കുള്ള പുരസ്ക്കാരം 10 പേരും പങ്കിട്ടു. ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ചെയര്‍പേഴ്സണും കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍, എന്‍.എസ്.എസ്. റീജിയണല്‍ ഡയറക്ടര്‍, എന്‍.എസ്.എസ് ട്രെയിനിംഗ് കോ ഓര്‍ഡിനേറ്റര്‍ തുടങ്ങിയവര്‍ അംഗങ്ങളും സംസ്ഥാന എന്‍.എസ്. എസ്. ഓഫീസര്‍ കണ്‍വീനറുമായ സമിതിയാണ് അവാര്‍ഡിന് അര്‍ഹരായവരെ തെരഞ്ഞെടുത്തത്. അവാര്‍ഡുകള്‍ സെപ്തംബര്‍ അവസാനം തൃശ്ശൂരില്‍ വച്ച് വിതരണം ചെയ്യും - മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. അവാര്‍ഡ് ജേതാക്കൾ --------------------------- മികച്ച ഡയറക്ടറേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡവലപ്മെന്‍റ് (IHRD) (എന്‍ എസ് എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ - ഡോ.അജിത് സെന്‍) മികച്ച സര്‍വ്വകലാശാല കേരള സര്‍വ്വകലാശാല (എന്‍ എസ് എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ - ഡോ. ഷാജി...