Skip to main content

Posts

സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനം സർക്കാരിൻ്റെ പ്രഥമ പരിഗണനാ വിഷയങ്ങളിൽ ഒന്ന് : മന്ത്രി വി ശിവൻകുട്ടി

  സംസ്ഥാനത്തെ സ്കൂളുകളിലെ അടിസ്ഥാന സൗകര്യ വികസനം   സംസ്ഥാന സർക്കാരിന്റെ പ്രഥമ പരിഗണനാ വിഷയങ്ങളിൽ ഒന്നാണെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ആന്തട്ട ഗവ. യു പി സ്കൂളിൻ്റെ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാർത്ഥികൾക്ക് അനുയോജ്യമായ പഠനാന്തരീക്ഷം പ്രദാനം ചെയ്യുന്നതിൽ പ്രത്യേക ഊന്നൽ നൽകിക്കൊണ്ട് വിദ്യാലയങ്ങളിലെ  അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് സർക്കാർ കാര്യമായ ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. സ്കൂളുകൾക്ക് മതിയായ ക്ലാസ് മുറികളും സൗകര്യങ്ങളും ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി സ്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണവും നവീകരണവും സർക്കാർ ഏറ്റെടുത്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.  ഏഴു വർഷം കൊണ്ട് 3800 കോടിയുടെ വികസനമാണ് പൊതുവിദ്യാഭ്യാസ മേഖലയിൽ ഉണ്ടായത്.സ്‌കൂളുകളിൽ ഡിജിറ്റൽ ക്ലാസ്‌റൂം നടപ്പിലാക്കുന്നതിൽ കേരളം മുൻപന്തിയിലാണെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.  ഹൈടെക് സ്കൂൾ പദ്ധതിക്ക് കീഴിൽ, ഡിജിറ്റൽ പഠനം സുഗമമാക്കുന്നതിന് സ്കൂളുകളിൽ ഇന്ററാക്ടീവ് സ്മാർട്ട് ബോർഡുകൾ, കമ്പ്യൂട്ടറുകൾ, പ്രൊജക്ടറുകൾ, ഇന്റർനെറ്റ് കണക്റ്റിവിറ്റി...

നാറ്റ്പാകിൽ ഒഴിവ്

  നാറ്റ്പാകിലെ വിവിധ പദ്ധതികളുടെ നടത്തിപ്പിനായി ദിവസ വേതന വ്യവസ്ഥയിൽ എംപാനൽ ചെയ്യുന്നതിനായി ഉദ്യോഗാർഥികളെ ആവശ്യമുണ്ട്. യോഗ്യത പത്താം ക്ലാസ്. സർക്കാർ/അർധ സർക്കാർ/പ്രമുഖ സ്ഥാപനം എന്നിവിടങ്ങളിലെ വിവിധ പദ്ധതികൾ/ ലബോറട്ടറികളിലുള്ള രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം എന്നിവ അഭികാമ്യം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുമായി ജൂലൈ 3ന് രാവിലെ 9ന് നാറ്റ്പാക്കിന്റെ ആക്കുളം ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. മെയ് 31ലെ അഭിമുഖത്തിൽ പങ്കെടുത്തവർ വീണ്ടും പങ്കെടുക്കേണ്ടതില്ല. പി.എൻ.എക്‌സ് . 2738/2023

അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

  നീതി ആയോഗിന്റെ ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ മെച്ചനയില്‍ നിര്‍മ്മിച്ച അംഗണ്‍വാടി കെട്ടിടത്തിന്റെ ഉദ്ഘാടനം അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി റെനീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്‍. മണിലാല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 30 വര്‍ഷത്തോളം അങ്കണവാടിയില്‍ ഹെല്‍പ്പറായി സേവനമനുഷ്ഠിച്ച് വിരമിച്ച ജാനകിക്ക് ചടങ്ങില്‍ യാത്രയയപ്പ് നല്‍കി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അബ്ദുറഹ്‌മാന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ നസീമ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഭാരവാഹികളായ ഹണി ജോസ്, ഇ.കെ വസന്ത, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ വി.സി. സത്യന്‍, വാര്‍ഡ് മെമ്പര്‍മാരായ മുരളീദാസന്‍, സംഗീത് സോമന്‍, അനിത ചന്ദ്രന്‍, ബിന്ദു മാധവന്‍, ആന്റണി ജോര്‍ജ്ജ്, പുഷ്പ സുന്ദരന്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി.സി. ദേവസ്യ, അങ്കണവാടി വര്‍ക്കര്‍ സ്മിത, രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

അലുമിനിയം ഫാബ്രിക്കേഷന്‍ കോഴ്സ്

  പുത്തൂര്‍വയല്‍ എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരീശീലന കേന്ദ്രത്തില്‍ സൗജന്യമായി ആരംഭിക്കുന്ന എന്‍.സി.വി.ടി സര്‍ട്ടിഫിക്കറ്റോടുകൂടിയ അലൂമിനിയം ഫാബ്രിക്കേഷന്‍ കോഴ്‌സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പരിശീലനത്തിന് 18 നും 45 നും ഇടയില്‍ പ്രായമുള്ള യുവതി യുവാക്കള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 8078711040, 04936 206132.

ഇന്ന് 7163 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  സംസ്ഥാനത്ത് ഇന്ന് 7163 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ 974, തിരുവനന്തപുരം 808, കോട്ടയം 762, കോഴിക്കോട് 722, എറണാകുളം 709, കൊല്ലം 707, പാലക്കാട് 441, കണ്ണൂർ 427, പത്തനംതിട്ട 392, മലപ്പുറം 336, ആലപ്പുഴ 318, ഇടുക്കി 274, വയനാട് 166, കാസർഗോഡ് 127 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 79,122 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) 10 ന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 90 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 51 മരണങ്ങളും, മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂൺ 18 വരെയുള്ള 341 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 29,355 ആയി. പി.എൻ.എക്സ്. 4045/2021

Kerala Truth News Portal

Trusted Malayalam News Portal "Your Trusted Source for In-Depth, Unbiased, and Timely Coverage of Local, National, and Global News, Keeping You Informed with Comprehensive Insights and Authentic Reporting on a Wide Spectrum of Topics and Events."