Skip to main content

Posts

Showing posts with the label Samastha

സമസ്ത ലീഗ് ബന്ധം വീണ്ടും വഷളാകുന്നു; സമസ്തയെ തള്ളി വീണ്ടും സാദിഖലി തങ്ങൾ.

കോഴിക്കോട് : സമസ്തയും മുസ്ലിം ലീഗും പാണക്കാട് കുടുംബവും തമ്മിലുള്ള അനൈക്യത്തിന് ഹേതുവായ വാഫി സി ഐസി പ്രശ്നത്തിൽ സമസ്തയെ തള്ളി വാഫി വഫിയ്യ പ്രചാരണ പങ്കാളിത്വം വഹിച്ചു പാണക്കാട് സാദിഖലി തങ്ങൾ. അടക്കമുള്ള കുടുംബം. 2024-25 വർഷക്കാലത്തെ സി.ഐ.സി പ്രചാരണവുമായി സാദിഖലി തങ്ങൾ വന്നതോടുകൂടി സമസ്തയുടെ പ്രവർത്തകർ കടുത്ത പ്രതിഷേധത്തിലാണ്. സമസ്തയുടെ തീരുമാനങ്ങൾക്കപ്പുറം സിഐസി വിഷയത്തിൽ താൻ നിലകൊള്ളുകയില്ലെന്ന് സാദിഖലി തങ്ങൾ സമസ്തയിലെ പലരോടും പറഞ്ഞിരുന്നുവെങ്കിലും പിന്നീടും സി.ഐ.സിയുടെ പ്രചാരണത്തിൽ സജീവമായി അദ്ദേഹം നിലകൊള്ളുന്നതാണ് കണ്ടത്. മാത്രമല്ല നിരവധി തവണ സമസ്തയുടെ നേതൃത്വം ആവശ്യപ്പെട്ടിട്ടും സി.ഐ.സിയുടെ പ്രസിഡൻറ് പദവി ഒഴിയാൻ സാദിഖലി തങ്ങൾ തയ്യാറാവാത്തതും സമസ്തയുടെ നേതാക്കൾക്കും പ്രവർത്തകർക്കും കടുത്ത വിയോജിപ്പിനിടയാക്കിയിട്ടുണ്ട്. നിലവിൽ മുസ്ലിം ലീഗിലെ പ്രമുഖ നേതാക്കൾ ഈ പ്രശ്നം പരിഹരിക്കാനുള്ള നീക്കങ്ങൾ നടത്തി കൊണ്ടിരിക്കുന്നതിനിടയിലാണ് സാദിഖലി തങ്ങളടക്കമുള്ളവരുടെ സമസ്തയെ നേരിട്ട് വെല്ലു വിളിക്കുന്ന ഈ നീക്കം.  വാഫി വാഫിയ്യ സമസ്തയിൽ നിന്ന് അകന്നപ്പോൾ സമസ്ത ദേശീയ അടിസ്ഥാന...

ലീഗ് തെരഞ്ഞെടുപ്പ് നേരിടുന്നത് കടുത്ത പ്രതിസന്ധിക്കിടെ.

⏺️ സമസ്തയുമായുള്ള പ്രശ്നങ്ങളും , രാമക്ഷേത്ര വിവാദവും തിരിച്ചടിയാകും . ⏺️ ലീഗിന്റെ പിടിവാശിയിൽ കോണ്‍ഗ്രസിനും അമര്‍ഷം. സ്വന്തം ലേഖകന്‍ മലപ്പുറം: നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ലീഗിന് തിരിച്ചടിയാകുന്നു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ മുന്‍നിര്‍ത്തി മുസ്ലിം ലീഗ് നേതാക്കളായ എം.സി മായിന്‍ ഹാജിയുടെയും അബ്ദുറഹ്‌മാന്‍ കല്ലായിയുടെയും നേതൃത്വത്തില്‍ നടക്കുന്ന നീക്കങ്ങള്‍ മുസ്ലിം ലീഗിന് തിരിച്ചടിയാകുന്നു.  പാണക്കാട് ഖാസി ഫൗണ്ടേഷന്‍ എന്ന പേരില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ മുസ്ലിം ലീഗ് നേതൃത്വത്തിലെ പ്രമുഖര്‍ കടുത്ത അതൃപ്തി അറിയിച്ചെങ്കിലും മുഖവിലക്കെടുക്കാതെയാണ് സാദിഖലി തങ്ങൾ മുന്നോട്ട് പോകുന്നത്. സമസ്തും മുസ്ലിം ലീഗും തമ്മിലുള്ള വിഭാഗീയ പ്രവര്‍ത്തനങ്ങള് ശക്തമായി നടക്കുന്നതിനിടയില്‍  തങ്ങളുടെ ഇപ്പോഴത്തെ നീക്കം തെരഞ്ഞെടുപ്പിനെപോലും ബാധിക്കുമെന്ന ആശങ്ക ലീഗ് നേതാക്കള്‍ സാദിഖലി തങ്ങളെ അറിയിച്ചെങ്കിലും മുഖവിലക്കെടുത്തില്ല. സമസ്തുടെ ശക്തിദുര്‍ഘമായ മഹല്ലുകളെ അസ്ഥിരപ്പെടുത്തുന്ന നീക്കമാണ് സാദിഖലി തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്നത്. ഖാസി ഫൗണ്ടേഷന്‍ എന്ന പേരില്‍ സ...

ബാംഗ്ലൂർ സമസ്ത സമ്മേളനം: അപകടം മണത്ത് മുസ്ലിംലീഗ്

  കോഴിക്കോട്: കേരളത്തിന് പുറത്ത് ജനലക്ഷങ്ങളെ അണി നിരത്തി മഹാ സമ്മേളനം സംഘടിപ്പിച്ച് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നടത്തിയ മുന്നേറ്റം തിരിച്ചടി ആയത് മുസ്ലിം ലീഗിന്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക പ്രഖ്യാപന സമ്മേളനമാണ് കർണാടകയിൽ സംഘടിപ്പിച്ചിരുന്നത്. ദക്ഷിണ കന്നട , കൊടക്, മംഗലാപുരം തുടങ്ങിയ സമസ്തയുടെ ബെൽറ്റുകളിൽ നിന്നും കേരളത്തിലെ ചുരുക്കം പ്രദേശങ്ങളിൽ നിന്നും എത്തിയ പ്രവർത്തകരെ കൊണ്ട്  ബാംഗ്ലൂർ നഗരം നിറഞ്ഞിരുന്നു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാർ അടക്കമുള്ളവർ പങ്കെടുത്തു.  കർണാടക സർക്കാറിന്റെ വിശിഷ്ടാതിഥിയായിട്ട് പ്രത്യേക വാഹനത്തിൽ ആയിരുന്നു സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ നഗരിയിൽ എത്തിയത്. സമസ്തയിലെ ഒരു വിഭാഗത്തെ മുന്നിൽ നിർത്തി സാദിഖലി തങ്ങളുടെ നേതൃത്വത്തിൽ നടത്തിയ ഒളിപ്പോർ യുദ്ധം ആണ് സമസ്തയും ലീഗും തമ്മിലുള്ള പ്രശ്നം രൂക്ഷമാക്കിയത്. മുൻകാലങ്ങളിൽ ലീഗും സമസ്തയും തമ്മിലുള്ള അഭിപ്രായ വ്യത്യാസമുണ്ടായിരുന്നെങ്കിലും ലീഗ് അധ്യക്ഷൻ തന്നെ ഇടവിട്ട് പ്രശ്നം പരിഹരിക്കാറായിരുന്നു പതിവ്. എന്നാൽ ലീഗ് അധ്യക്ഷൻ സാദികലി ശിഹാബ് തങ്ങൾ ആയതോടെ ...

സമ്മേളനത്തിൽ നിന്ന് സമസ്ത യുവജന നേതാക്കളെ ഒഴിവാക്കിയത് സ്വാദിഖലി തങ്ങളുടെ പിടിവാശി കാരണമെന്ന് സമസ്ത പ്രവർത്തകർ.

  മലപ്പുറം : സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രധാന വിദ്യാഭ്യാസ സ്ഥാപനമായ പട്ടിക്കാട് ജാമിയ നൂരിയ അറബിക് കോളേജിന്റെ വാർഷിക സമ്മേളനത്തിൽ നിന്നും സമസ്ത യുവജന നേതാക്കളെ ഒഴിവാക്കിയതിനെതിരെ സമസ്ത പ്രവർത്തകരുടെ ഭാഗത്ത് നിന്നും കടുത്ത പ്രതിഷേധം ഉയരുന്നു. പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങളുടെ ഇടപെടൽ മൂലമാണ് ഇത്തരത്തിൽ സമസ്തയുടെ യുവജന നേതാക്കളെ വെട്ടി മാറ്റിയത് എന്നാണ് പ്രവർത്തകരുടെ ആക്ഷേപം.  ഈ അടുത്തകാലത്തായി നടന്ന വിവാദങ്ങളിലെല്ലാം സമസ്തയുടെ നിലപാടുകൾക്കൊപ്പം ഉറച്ചുനിന്ന യുവ നേതാക്കളാണ് ഇത്തവണ പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളേജിന്റെ വാർഷിക സമ്മേളനത്തിൽ നിന്നും പുറത്തായത് . 'എസ്കെഎസ്എസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട്, എസ് വൈ എസ് സംസ്ഥാന വർക്കിംഗ് സെക്രട്ടറി അബ്ദുൽഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മാസ്റ്റർ മുണ്ടുപാറ, സലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ' എന്നിവരെയാണ് സമ്മേളനത്തിൽ നിന്നും മാറ്റി നിർത്തിയത്. എന്നാൽ സമസ്ത പ്രവർത്തകരുടെ ഭാഗത്തുനിന്നും കടുത്ത പ്രതിഷേധമാണ് ഇതിനെതിരെ ഉണ്ടായിക്കൊണ്ടിരിക്കുന്നത് സോഷ്യൽ മീഡിയയിലും മറ്റും സ്വാദിഖലി ശിഹാബ് തങ്ങൾക്കും ജാമിഅ നൂരിയ്യ കമ്മിറ്റി...