നിങ്ങൾ വേദനകൾ കൊണ്ട് വിഷമിക്കുന്നവരാണോ? നിങ്ങളുടെ അടുക്കളയിൽ തന്നെയുണ്ട് പ്രകൃതിദത്തമായ പരിഹാരങ്ങൾ. പാർശ്വഫലങ്ങൾ ഏതുമില്ലാത്ത മൂന്ന് വേദനസംഹാരികളെ പരിചയപ്പെടാം . 1- ഇഞ്ചി ഇഞ്ചി കൃഷി ചെയ്ത് സമ്പന്നരായവരെ നമുക്കറിയാം. എന്നാൽ കർഷകർക്ക് മികച്ച വരുമാനം ഉണ്ടാക്കി തരുന്ന കാർഷികവിള മാത്രമല്ല ഇഞ്ചി, ഫലപ്രദമായ ഒരു വേദനസംഹാരി കൂടിയാണ് . വേദനസംഹാരിയായതും ആൻ്റി ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ നിറഞ്ഞിരിക്കുന്നതുമായ ഒരു പ്രകൃതിദത്ത ചേരുവയാണ് ഇഞ്ചി. ശരീരത്തിൽ ഉണ്ടാകുന്ന വേദനകളെ കുറയ്ക്കുന്നതിന് ഇഞ്ചി ഫലപ്രദമാണെന്ന് ആയുർവേദത്തിൽ തുടങ്ങി നൂതന ശാസ്ത്ര ഗവേഷണങ്ങൾ വരെ ഉറപ്പിച്ചു പറയുന്നു. ശാരീരിക വേദനകൾക്ക് ഉള്ള ഒരു വേദനസംഹാരിയായി ഇഞ്ചി കഴിക്കാനുള്ള ഏറ്റവും നല്ല മാർഗം ചെറുചൂടുള്ള വെള്ളത്തോടൊപ്പം ഇത് ചേർത്ത് കഴിക്കുക എന്നതാണ്. ഇത് എങ്ങനെയെന്നത് നോക്കാം. ഒരു ചെറിയ ഇഞ്ചി കഷണം എടുത്ത് തൊലികളഞ്ഞ ശേഷം ഒരു കപ്പ് വെള്ളത്തിൽ ഇട്ട് തിളപ്പിക്കുക. ഈ പാനീയം ആവശ്യത്തിന് തണുപ്പിച്ച ശേഷം അരിച്ചെടുക്കുക. പാനീയം മധുരമാക്കാനായി നിങ്ങൾക്ക് തേൻ കൂടി ചേർക്കാം. 2-ഉപ്പു വെള്ളം ഉപ്പു തിന്നവർ വെള്ളം കുടിക്കുമെന്ന് നാം പറയാറുണ്ട്, എന്...
Malayalam News portal |