നിങ്ങൾ വേദനകൾ കൊണ്ട് വിഷമിക്കുന്നവരാണോ?
നിങ്ങളുടെ അടുക്കളയിൽ തന്നെയുണ്ട് പ്രകൃതിദത്തമായ പരിഹാരങ്ങൾ.
പാർശ്വഫലങ്ങൾ ഏതുമില്ലാത്ത മൂന്ന് വേദനസംഹാരികളെ പരിചയപ്പെടാം.
1- ഇഞ്ചി
ഇഞ്ചി കൃഷി ചെയ്ത് സമ്പന്നരായവരെ നമുക്കറിയാം.
എന്നാൽ
കർഷകർക്ക് മികച്ച വരുമാനം ഉണ്ടാക്കി തരുന്ന കാർഷികവിള മാത്രമല്ല ഇഞ്ചി,
ഫലപ്രദമായ ഒരു വേദനസംഹാരി കൂടിയാണ് .
വേദനസംഹാരിയായതും ആൻ്റി ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ നിറഞ്ഞിരിക്കുന്നതുമായ ഒരു പ്രകൃതിദത്ത ചേരുവയാണ് ഇഞ്ചി. ശരീരത്തിൽ ഉണ്ടാകുന്ന വേദനകളെ കുറയ്ക്കുന്നതിന് ഇഞ്ചി ഫലപ്രദമാണെന്ന് ആയുർവേദത്തിൽ തുടങ്ങി നൂതന ശാസ്ത്ര ഗവേഷണങ്ങൾ വരെ ഉറപ്പിച്ചു പറയുന്നു. ശാരീരിക വേദനകൾക്ക് ഉള്ള ഒരു വേദനസംഹാരിയായി ഇഞ്ചി കഴിക്കാനുള്ള ഏറ്റവും നല്ല മാർഗം ചെറുചൂടുള്ള വെള്ളത്തോടൊപ്പം ഇത് ചേർത്ത് കഴിക്കുക എന്നതാണ്. ഇത് എങ്ങനെയെന്നത് നോക്കാം. ഒരു ചെറിയ ഇഞ്ചി കഷണം എടുത്ത് തൊലികളഞ്ഞ ശേഷം ഒരു കപ്പ് വെള്ളത്തിൽ ഇട്ട് തിളപ്പിക്കുക. ഈ പാനീയം ആവശ്യത്തിന് തണുപ്പിച്ച ശേഷം അരിച്ചെടുക്കുക. പാനീയം മധുരമാക്കാനായി നിങ്ങൾക്ക് തേൻ കൂടി ചേർക്കാം.
2-ഉപ്പു വെള്ളം
ഉപ്പു തിന്നവർ വെള്ളം കുടിക്കുമെന്ന് നാം പറയാറുണ്ട്,
എന്നാൽ ഉപ്പുവെള്ളം വളരെ ഫലപ്രദമായ ഒരു വേദനസംഹാരി ആണെന്ന് നിങ്ങൾക്കറിയാമോ?
ഉപ്പുവെള്ളം ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിനും പേശിവേദനയിൽ നിന്ന് മോചനം നൽകുന്നതിനും പണ്ടുമുതൽക്കേ പേരുകേട്ടതാണ്. ചൂടുവെള്ളം പേശികളിലെ സമ്മർദ്ദം കുറയ്ക്കാനും വഴിയൊരുക്കുന്നു. അതിനാൽ തന്നെ വ്യായാമം അല്ലെങ്കിൽ ശാരീരിക പ്രവർത്തനങ്ങൾ മൂലമുണ്ടാകുന്ന വേദനകളെ കുറയ്ക്കുന്നതിന് ഏറ്റവും ഫലപ്രദമായ ഒരു മാർഗ്ഗമായി ഇത് പരിഗണിക്കാം. വേദനകൾ കുറയ്ക്കാനായി ഉപ്പുവെള്ളം നിങ്ങളുടെ ശരീരത്തിൽ എങ്ങനെ ഉപയോഗിക്കാമെന്ന് അറിയാം :
ഒരു പാത്രത്തിൽ ചെറുചൂടുള്ള വെള്ളം നിറച്ച് ഇതിലേക്ക് 1 കപ്പ് ഉപ്പ് കലർത്തുക. വേദനയുള്ള ശരീരഭാഗം ഈ വെള്ളത്തിൽ 15-20 മിനിറ്റ് നേരം മുക്കിപ്പിടിക്കുക. കുറഞ്ഞത് 15 മിനിറ്റ് നേരം ഇത് ചെയ്യാം. ഇതല്ലെങ്കിൽ ഒരു തൂവാല ഉപ്പിട്ട വെള്ളത്തിൽ മുക്കിവച്ച ശേഷം നിങ്ങളുടെ വേദനയുള്ള ഭാഗങ്ങളിൽ ഇതുപയോഗിച്ച് ചൂടുപകരാം.
3 - ഉള്ളി
ഉള്ളി അടുക്കളകളിൽ സുലഭമാണ്,
എന്നാൽ അത്ര നിസ്സാരക്കാരനല്ല ഉള്ളി.
ചില വേദനകൾ മാറാൻ ഉള്ളി ഉപയോഗിക്കുന്നത് അത്യുത്തമമാണെന്ന് പല അനുഭവസ്ഥരും പറയാറുണ്ട്.
പല്ല് വേദന കൊണ്ടുണ്ടാകുന്ന വീക്കം കുറയ്ക്കാനും ദന്തസംരക്ഷണത്തിനും ഏറ്റവും നല്ലതാണ് ഉള്ളി. ഉള്ളി ചെറുതായി മുറിച്ച് അതില്‍ നിന്നും ഒരു കഷ്ണം എടുത്ത് കടിച്ച് പിടിയ്ക്കുക. രണ്ട് മിനിട്ടോളം ഇങ്ങനെ ചെയ്യുന്നത് പല്ല് വേദന അകറ്റും.
തൊണ്ടയുടെ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്ന ഫലപ്രദമായ മാർഗ്ഗങ്ങളിൽ മികച്ചതാണ് വെളുത്തുള്ളി. വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അല്ലിസിന്‍ എന്ന ആന്റിബയോട്ടിക് തൊണ്ടവേദന അകറ്റാൻ വളരെയധികം സഹായകരമാണ്. മാത്രമല്ല, ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാനും വെളുത്തുള്ളി കഴിക്കുന്നതിലൂടെ സാധിക്കും.