⏺️ സമസ്തയുമായുള്ള പ്രശ്നങ്ങളും , രാമക്ഷേത്ര വിവാദവും തിരിച്ചടിയാകും . ⏺️ ലീഗിന്റെ പിടിവാശിയിൽ കോണ്‍ഗ്രസിനും അമര്‍ഷം. സ്വന്തം ലേഖകന്‍ മലപ്പുറം: നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ലീഗിന് തിരിച്ചടിയാകുന്നു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ മുന്‍നിര്‍ത്തി മുസ്ലിം ലീഗ് നേതാക്കളായ എം.സി മായിന്‍ ഹാജിയുടെയും അബ്ദുറഹ്‌മാന്‍ കല്ലായിയുടെയും നേതൃത്വത്തില്‍ നടക്കുന്ന നീക്കങ്ങള്‍ മുസ്ലിം ലീഗിന് തിരിച്ചടിയാകുന്നു. പാണക്കാട് ഖാസി ഫൗണ്ടേഷന്‍ എന്ന പേരില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ മുസ്ലിം ലീഗ് നേതൃത്വത്തിലെ പ്രമുഖര്‍ കടുത്ത അതൃപ്തി അറിയിച്ചെങ്കിലും മുഖവിലക്കെടുക്കാതെയാണ് സാദിഖലി തങ്ങൾ മുന്നോട്ട് പോകുന്നത്. സമസ്തും മുസ്ലിം ലീഗും തമ്മിലുള്ള വിഭാഗീയ പ്രവര്‍ത്തനങ്ങള് ശക്തമായി നടക്കുന്നതിനിടയില്‍ തങ്ങളുടെ ഇപ്പോഴത്തെ നീക്കം തെരഞ്ഞെടുപ്പിനെപോലും ബാധിക്കുമെന്ന ആശങ്ക ലീഗ് നേതാക്കള്‍ സാദിഖലി തങ്ങളെ അറിയിച്ചെങ്കിലും മുഖവിലക്കെടുത്തില്ല. സമസ്തുടെ ശക്തിദുര്‍ഘമായ മഹല്ലുകളെ അസ്ഥിരപ്പെടുത്തുന്ന നീക്കമാണ് സാദിഖലി തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്നത്. ഖാസി ഫൗണ്ടേഷന്‍ എന്ന പേരില്‍ സ...
Malayalam News portal |