Skip to main content

Posts

Showing posts from January, 2024

സമസ്തയും സി.ഐ.സി യും തമ്മിലുള്ള ഭിന്നതക്ക് പിന്നാലെ വീണ്ടും പ്രശ്നം രൂക്ഷമാവുന്നു.

പെരിന്തൽമണ്ണ:. സമസ്തയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ നടത്തപ്പെടുന്നു എന്ന് അറിയപ്പെടുന്ന പട്ടിക്കാട് ജാമിഅ നൂരിയ കോളേജിന്റെ വാർഷിക സനദ് ദാന സമ്മേളനത്തിൽ നിന്ന് സിഐസി സമസ്ത ഭിന്നതയിൽ സമസ്തക്ക് വേണ്ടി നില കൊണ്ട നേതാക്കളെ മാറ്റി നിറുത്തപെട്ടിരിക്കുകയാണ് സാദിഖലി തങ്ങൾ പ്രസിഡണ്ടും അബ്ബാസലി തങ്ങൾ ജനറൽ സെക്രട്ടറിയുമായ കമ്മിറ്റി ലീഗ് ആധിപത്യത്തിൽ നിന്ന് മുക്തമാക്കണമെന്ന ആവ്ശ്യം സമസ്തയിൽ ശക്തമായി കൊണ്ടിരിക്കുന്ന ഘട്ടത്തിൽ കൂടിയാണ് സാദിഖലി തങ്ങളുടെ ദുർവാശിക്ക് പുറത്തുള്ള ഈ പ്രതികാര നീക്കം. കേരള ബാങ്ക് ഡയറക്ടറും വള്ളിക്കുന്ന് എം എൽ എ യും  ജില്ല ലെർഗ് സെക്രട്ടറിയുമായ. പി അബ്ദുൽ ഹമീദിന്റെ നേതൃത്വമാണ് കുറച്ചു കാലമായി സ്ഥാപനത്തിലെ ഭരണ കാര്യങ്ങളുടെ നിയന്ത്രണം. സമസ്ത മുശാവറ അംഗങ്ങൾ ഉൾപ്പെടെ സ്ഥാപനത്തിലെ സമാപന സമ്മേളനത്തിലെ മുഖ്യ പ്രഭാഷകനിൽ പ്രമുഖനായ അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് അടക്കുമുള്ളവരെയാണ് സാദിഖലി തങ്ങളുടെ പ്രതേക നിർദേശാനുസരണം തഴഞ്ഞിരിക്കുന്നത്. ലീഗുമായി ഇനിയും സൗഹൃദത്തിൽ പോവുന്നത് സംഘടനക്ക് ദോഷമാണെന്ന് ഇതിനോടകം പ്രവർത്തക വികാരം ഉയരുന്ന ഘട്ടത്തിൽ ലീഗിന് വേണ്ടി സമസ്തയുടെ ഉന്നതാധികാര സമിതി മുശ...

സമ്മേളനത്തിൽ നിന്ന് സമസ്ത യുവജന നേതാക്കളെ ഒഴിവാക്കിയത് സ്വാദിഖലി തങ്ങളുടെ പിടിവാശി കാരണമെന്ന് സമസ്ത പ്രവർത്തകർ.

  മലപ്പുറം : സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രധാന വിദ്യാഭ്യാസ സ്ഥാപനമായ പട്ടിക്കാട് ജാമിയ നൂരിയ അറബിക് കോളേജിന്റെ വാർഷിക സമ്മേളനത്തിൽ നിന്നും സമസ്ത യുവജന നേതാക്കളെ ഒഴിവാക്കിയതിനെതിരെ സമസ്ത പ്രവർത്തകരുടെ ഭാഗത്ത് നിന്നും കടുത്ത പ്രതിഷേധം ഉയരുന്നു. പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങളുടെ ഇടപെടൽ മൂലമാണ് ഇത്തരത്തിൽ സമസ്തയുടെ യുവജന നേതാക്കളെ വെട്ടി മാറ്റിയത് എന്നാണ് പ്രവർത്തകരുടെ ആക്ഷേപം.  ഈ അടുത്തകാലത്തായി നടന്ന വിവാദങ്ങളിലെല്ലാം സമസ്തയുടെ നിലപാടുകൾക്കൊപ്പം ഉറച്ചുനിന്ന യുവ നേതാക്കളാണ് ഇത്തവണ പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളേജിന്റെ വാർഷിക സമ്മേളനത്തിൽ നിന്നും പുറത്തായത് . 'എസ്കെഎസ്എസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട്, എസ് വൈ എസ് സംസ്ഥാന വർക്കിംഗ് സെക്രട്ടറി അബ്ദുൽഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മാസ്റ്റർ മുണ്ടുപാറ, സലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ' എന്നിവരെയാണ് സമ്മേളനത്തിൽ നിന്നും മാറ്റി നിർത്തിയത്. എന്നാൽ സമസ്ത പ്രവർത്തകരുടെ ഭാഗത്തുനിന്നും കടുത്ത പ്രതിഷേധമാണ് ഇതിനെതിരെ ഉണ്ടായിക്കൊണ്ടിരിക്കുന്നത് സോഷ്യൽ മീഡിയയിലും മറ്റും സ്വാദിഖലി ശിഹാബ് തങ്ങൾക്കും ജാമിഅ നൂരിയ്യ കമ്മിറ്റി...