തിരുവനന്തപുരം : കെ.പി.സി.സി യുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രഖ്യാപിച്ച ഡിജിപി ഓഫീസ് മാർച്ചിൽ യാതൊരു പ്രകോപനവും ഇല്ലാതെ കണ്ണീർ വാതകം പ്രയോഗിച്ച പോലീസിനെതിരെ രൂക്ഷ വിമർശനം.
പോലീസിന്റെ കണ്ണീർ വാതക പ്രയോഗം കാരണം മുതിർന്ന കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെയുള്ളവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. കെ. സുധാകരൻ ഉൾപ്പെടെയുള്ള നേതാക്കൾ ആശുപത്രിയിൽ ചികിത്സയിലാണ് .
യാതൊരു പ്രകോപനവും ഇല്ലാതെയാണ് പോലീസ് അധിക്രമമെന്ന് കോൺഗ്രസ്സ് നേതാക്കളായ ശശി തരൂർ, രമേശ് ചെന്നിത്തല എന്നിവർ കുറ്റപ്പെടുത്തി. വിഷയത്തെ കുറിച്ച് ഡിജിപി യോട് സംസാരിച്ചു എന്നും, അന്ന്വേഷിക്കാമെന്ന് ഡിജിപി അറിയിച്ചതായും ശശി തരൂർ വ്യക്തമാക്കി.