പിണറായി മന്ത്രിസഭയിൽ കാര്യ പ്രാപ്തിയുള്ള മന്ത്രിമാരുടെ എണ്ണമെടുത്താൽ തുച്ഛമായിരിക്കുമെന്ന് പറഞ്ഞാൽ അതൊരു തെറ്റാവില്ല. എന്നാൽ നാട്ടിൽ നടക്കുന്ന കാര്യങ്ങളെ കുറിച്ച് വായിച്ചോ കേട്ടോ അറിവില്ലാത്ത മന്ത്രിമാർ വരെ ആ മന്ത്രിസഭയിൽ ഇടം പിടിച്ചത് എങ്ങിനെയന്നതെന്ന് അത്ഭുതമുളവാക്കുന്നു. മുസ്ലിം ന്യൂനപക്ഷത്തെ പ്രതിനിധീകരിച്ചു ഇടതുപക്ഷ സർക്കാരിൽ മന്ത്രിസ്ഥാനം ലഭിച്ച വ്യക്തിയാണ് താനൂരിലെ എം എൽ എ വി. അബ്ദുറഹ്മാൻ. നമ്മുടെ നാട്ടിലെ സാമൂഹിക രാഷ്ട്രീയ പൊതു വിഷയങ്ങളിൽ കൃത്യമായൊരു ധാരണയോ പരിജ്ഞാനമോ ഇല്ലാത്ത ഇയാളെ ന്യൂനപക്ഷ പ്രാതിനിധ്യത്തിൽ മന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചത് തന്നെ സിപിഎമ്മിനും അബ്ദുറഹ്മാനും മനസ്സിൽ ലഡു പൊട്ടി എന്നൊരു പ്രതീതിയാണ് ഉണ്ടാക്കിയതെന്ന് പറയാതെ വയ്യ. പരിചിതരായ പ്രഗൽഭ്യമുള്ള പിടിഎ റഹീമിനെ പോലെയുള്ളവരെ പുറത്തു നിറുത്തിയിട്ടാണ് അന്ന് അബ്ദുറഹ്മാനെ പോലെയുള്ള ഒരു അരിപ്രാഞ്ചിയെ ന്യൂനപക്ഷ വകുപ്പും കൂടി ചേർത്ത് സിപിഎം ഒരു കാബിനറ്റ് കസേര നൽകിയത്. പാർട്ടിക്ക് ഇഷ്ടമുള്ളത്ര സ്റ്റാഫുകളെ പോസ്റ്റി പാർട്ടി കേന്ദ്രങ്ങളിൽ നിന്ന് വിളിച്ചു പറയുന്ന കാര്യങ്ങൾക്ക് ഒരു മൂങ്ങയുടെ പ്രതീതിയോടെ നോക്കി നിൽക്കാനുള്ള...
Malayalam News portal |