കൊല്ലം : 6 വയസ്സുകാരി പെൺകുട്ടിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ മാധ്യമങ്ങളുടെ ഇടപെടലിനെതിരെ സോഷ്യൽമീഡിയയിൽ കടുത്ത വിമർശനം. ലൈവ് വാർത്ത നൽകുന്ന മാധ്യമങ്ങളുടെ സാമൂഹ്യ മാധ്യമ പേജുകളിലും ജനങ്ങൾ ഇത്തരത്തിൽ വിമർശനം രേഖപ്പെടുത്തുന്നുണ്ട്. പല വാർത്താ മാധ്യമങ്ങളും സാഹചര്യം പരിഗണിക്കാതെയാണ് റിപ്പോർട്ടുകൾ നൽകുന്നതെന്നും ഇത് കുട്ടിയെ തട്ടിക്കൊണ്ടുപോയവർക്ക് പോലീസിന്റെ നീക്കം മനസിലാക്കാനും മറ്റും സഹായകരമാകും എന്നാണ് ജനങ്ങൾക്കിടയിൽ നിന്നുള്ള വിമർശനം. മാത്രമല്ല ഏറെ സങ്കടത്തിൽ കഴിയുന്ന വീട്ടുകാരെയും മാധ്യമങ്ങൾ പ്രതികരണങ്ങൾ ആരാഞ്ഞു ബുദ്ധിമുട്ടിക്കുന്നതായും വിമർശനം ഉയരുന്നുണ്ട്. എന്നാൽ പോലീസ് പുറത്ത് വിടാൻ പറയുന്ന കാര്യങ്ങൾ മാത്രമാണ് തങ്ങൾ സംപ്രേഷണം ചെയ്യുന്നതെന്നും രഹസ്യമാക്കി വെക്കേണ്ട കാര്യങ്ങൾ പുറത്ത് വിടുന്നില്ല എന്നും മാധ്യമങ്ങൾ പറയുന്നു. കുട്ടിയെ എത്രയും വേഗം കണ്ടത്തട്ടെ എന്ന പ്രാർത്ഥനയിലാണ് കേരളം മുഴുവൻ.
കോഴിക്കോട് : സമസ്തയും മുസ്ലിം ലീഗും പാണക്കാട് കുടുംബവും തമ്മിലുള്ള അനൈക്യത്തിന് ഹേതുവായ വാഫി സി ഐസി പ്രശ്നത്തിൽ സമസ്തയെ തള്ളി വാഫി വഫിയ്യ പ്രചാരണ പങ്കാളിത്വം വഹിച്ചു പാണക്കാട് സാദിഖലി തങ്ങൾ. അടക്കമുള്ള കുടുംബം. 2024-25 വർഷക്കാലത്തെ സി.ഐ.സി പ്രചാരണവുമായി സാദിഖലി തങ്ങൾ വന്നതോടുകൂടി സമസ്തയുടെ പ്രവർത്തകർ കടുത്ത പ്രതിഷേധത്തിലാണ്. സമസ്തയുടെ തീരുമാനങ്ങൾക്കപ്പുറം സിഐസി വിഷയത്തിൽ താൻ നിലകൊള്ളുകയില്ലെന്ന് സാദിഖലി തങ്ങൾ സമസ്തയിലെ പലരോടും പറഞ്ഞിരുന്നുവെങ്കിലും പിന്നീടും സി.ഐ.സിയുടെ പ്രചാരണത്തിൽ സജീവമായി അദ്ദേഹം നിലകൊള്ളുന്നതാണ് കണ്ടത്. മാത്രമല്ല നിരവധി തവണ സമസ്തയുടെ നേതൃത്വം ആവശ്യപ്പെട്ടിട്ടും സി.ഐ.സിയുടെ പ്രസിഡൻറ് പദവി ഒഴിയാൻ സാദിഖലി തങ്ങൾ തയ്യാറാവാത്തതും സമസ്തയുടെ നേതാക്കൾക്കും പ്രവർത്തകർക്കും കടുത്ത വിയോജിപ്പിനിടയാക്കിയിട്ടുണ്ട്. നിലവിൽ മുസ്ലിം ലീഗിലെ പ്രമുഖ നേതാക്കൾ ഈ പ്രശ്നം പരിഹരിക്കാനുള്ള നീക്കങ്ങൾ നടത്തി കൊണ്ടിരിക്കുന്നതിനിടയിലാണ് സാദിഖലി തങ്ങളടക്കമുള്ളവരുടെ സമസ്തയെ നേരിട്ട് വെല്ലു വിളിക്കുന്ന ഈ നീക്കം. വാഫി വാഫിയ്യ സമസ്തയിൽ നിന്ന് അകന്നപ്പോൾ സമസ്ത ദേശീയ അടിസ്ഥാന...