തൃശൂർ: ആരോഗ്യവകുപ്പിന്റെ അന്വേഷണത്തിൽ വ്യാജ ഡോക്ടർ പിടിയിൽ. തൃശ്ശൂരിൽ കിഴക്കംപാട്ടുകരയിൽ ക്ലിനിക്ക് നടത്തുന്ന ദിലീപ് കുമാറിനെയാണ് സംഘം അറസ്റ്റ് ചെയ്തത്. ഇയാൾ ബംഗാൾ സ്വദേശിയാണ്.
40 വർഷമായി ദിലീപ് കുമാർ ക്ലിനിക്ക് നടത്തിവരികയായിരുന്നു. ഹോമിയോപ്പതിയും അലോപ്പതിയും ഉൾപ്പെടെ വിവിധ ചികിൽസകൾ ഇയാൾ ഉപയോഗിക്കുന്നതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. വിവിധ ചികിൽസകൾ സംബന്ധിച്ച വ്യാജ രേഖകളും ഇയാളുടെ പക്കലുണ്ടായിരുന്നു. തൃശൂർ ജില്ലാ സംഘം നടത്തിയ പരിശോധനയിൽ ഇയാളെ കണ്ടെത്തുകയും പോലീസിൽ പരാതി നൽകുകയുയുമായിരുന്നു.