അരീക്കോട്: നവകേരള സദസ്സിൽ പരാതിനൽകാനെത്തിയ വ്ലോഗർക്ക് മർദ്ദനം. ഏറനാട് മണ്ഡലത്തിൽ നടന്ന നവകേരള സദസ്സിൽ പരാതി നൽകാനെത്തിയ മാസ്റ്റർ പീസ് എന്ന യൂട്യൂബ് ചാനൽ വ്ലോഗർ നിസാർ ബാബുവിനും , കൂടെയുണ്ടായിരുന്ന സുഹൃത്തിനുമാണ് മർദ്ദനമേറ്റത് .
വൻ തോതിൽ വർദ്ദിപ്പിച്ച കെട്ടിട നികുതിക്കെതിരെ ഈ വ്ലോഗർ കഴിഞ്ഞ ദിവസങ്ങളിൽ വീഡിയോ ചെയ്തിരുന്നു. ഇത് ധാരാളംആളുകൾ കാണുകയും പലരും സമാന അഭിപ്രായം പങ്കുവെക്കുകയും ചെയ്തതിനെ തുടർന്ന് ഇദ്ദേഹത്തിന് ധാരാളം ഭീഷണികളും നേരിടേണ്ടി വന്നിട്ടുണ്ട്. ഉയർത്തിയ കെട്ടിടനികുതിക്കെതിരെ പരാതി നൽകാനാണ് ഇദ്ദേഹം ഇന്ന് മലപ്പുറം ജില്ലയിലെ അരീക്കോട് നടന്ന ഏറനാട് മണ്ഡലം നവകേരള സദസ്സിൽ എത്തിയത്. പരാതി നൽകി തിരികെ പോരുമ്പോഴാണ് മർദ്ദനം ഉണ്ടായതെന്ന് ഇദ്ദേഹം പറയുന്നു. വിലകൂടിയ മൊബൈലും മൈക്കും മർദ്ദിച്ചവർ കവർന്നതായും ഇദ്ദേഹം ആരോപിക്കുന്നു. മർദ്ദനത്തെ തുടർന്ന് അരീക്കോട് പോലീസിൽ പരാതി നൽകി അരീക്കോട് ഗവർമെന്റ് ആശുപതിയിൽ ഇദ്ദേഹവും സുഹൃത്തും വൈദ്യസഹായം തേടി .