Skip to main content

Posts

Showing posts from November, 2023

നവകേരള സദസ്സിൽ പരാതി നൽകാനെത്തിയ വ്ലോഗർക്ക് ക്രൂര മർദ്ദനം

 അരീക്കോട്: നവകേരള സദസ്സിൽ പരാതിനൽകാനെത്തിയ വ്ലോഗർക്ക് മർദ്ദനം. ഏറനാട് മണ്ഡലത്തിൽ നടന്ന നവകേരള സദസ്സിൽ പരാതി നൽകാനെത്തിയ മാസ്റ്റർ പീസ് എന്ന യൂട്യൂബ് ചാനൽ വ്ലോഗർ നിസാർ ബാബുവിനും , കൂടെയുണ്ടായിരുന്ന സുഹൃത്തിനുമാണ് മർദ്ദനമേറ്റത് .  വൻ തോതിൽ വർദ്ദിപ്പിച്ച കെട്ടിട നികുതിക്കെതിരെ ഈ വ്ലോഗർ കഴിഞ്ഞ ദിവസങ്ങളിൽ വീഡിയോ ചെയ്തിരുന്നു. ഇത് ധാരാളംആളുകൾ കാണുകയും പലരും സമാന അഭിപ്രായം പങ്കുവെക്കുകയും ചെയ്തതിനെ തുടർന്ന് ഇദ്ദേഹത്തിന് ധാരാളം ഭീഷണികളും നേരിടേണ്ടി വന്നിട്ടുണ്ട്. ഉയർത്തിയ കെട്ടിടനികുതിക്കെതിരെ പരാതി നൽകാനാണ് ഇദ്ദേഹം ഇന്ന് മലപ്പുറം ജില്ലയിലെ അരീക്കോട് നടന്ന ഏറനാട് മണ്ഡലം നവകേരള സദസ്സിൽ എത്തിയത്. പരാതി നൽകി തിരികെ പോരുമ്പോഴാണ് മർദ്ദനം ഉണ്ടായതെന്ന് ഇദ്ദേഹം പറയുന്നു. വിലകൂടിയ മൊബൈലും മൈക്കും മർദ്ദിച്ചവർ കവർന്നതായും ഇദ്ദേഹം ആരോപിക്കുന്നു. മർദ്ദനത്തെ തുടർന്ന് അരീക്കോട് പോലീസിൽ പരാതി നൽകി അരീക്കോട് ഗവർമെന്റ് ആശുപതിയിൽ ഇദ്ദേഹവും സുഹൃത്തും വൈദ്യസഹായം തേടി .   

കുട്ടിയെ തട്ടികൊണ്ടുപോയ സംഭവം; സാമൂഹ്യ മാധ്യമങ്ങളിൽ മാധ്യമങ്ങൾക്കെതിരെ കടുത്ത വിമർശനം.

കൊല്ലം : 6 വയസ്സുകാരി പെൺകുട്ടിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ മാധ്യമങ്ങളുടെ ഇടപെടലിനെതിരെ സോഷ്യൽമീഡിയയിൽ കടുത്ത വിമർശനം. ലൈവ് വാർത്ത നൽകുന്ന മാധ്യമങ്ങളുടെ സാമൂഹ്യ മാധ്യമ പേജുകളിലും ജനങ്ങൾ ഇത്തരത്തിൽ വിമർശനം രേഖപ്പെടുത്തുന്നുണ്ട്. പല വാർത്താ മാധ്യമങ്ങളും സാഹചര്യം പരിഗണിക്കാതെയാണ് റിപ്പോർട്ടുകൾ നൽകുന്നതെന്നും ഇത് കുട്ടിയെ തട്ടിക്കൊണ്ടുപോയവർക്ക് പോലീസിന്റെ നീക്കം മനസിലാക്കാനും മറ്റും സഹായകരമാകും എന്നാണ് ജനങ്ങൾക്കിടയിൽ നിന്നുള്ള വിമർശനം. മാത്രമല്ല  ഏറെ സങ്കടത്തിൽ കഴിയുന്ന  വീട്ടുകാരെയും  മാധ്യമങ്ങൾ പ്രതികരണങ്ങൾ ആരാഞ്ഞു ബുദ്ധിമുട്ടിക്കുന്നതായും വിമർശനം ഉയരുന്നുണ്ട്. എന്നാൽ പോലീസ് പുറത്ത് വിടാൻ പറയുന്ന കാര്യങ്ങൾ മാത്രമാണ് തങ്ങൾ സംപ്രേഷണം ചെയ്യുന്നതെന്നും രഹസ്യമാക്കി വെക്കേണ്ട കാര്യങ്ങൾ പുറത്ത് വിടുന്നില്ല എന്നും മാധ്യമങ്ങൾ പറയുന്നു. കുട്ടിയെ എത്രയും വേഗം കണ്ടത്തട്ടെ എന്ന പ്രാർത്ഥനയിലാണ് കേരളം മുഴുവൻ.

തൃശ്ശൂരിൽ വ്യാജ ഡോക്ടറെ പിടികൂടി

  തൃശൂർ: ആരോഗ്യവകുപ്പിന്റെ അന്വേഷണത്തിൽ വ്യാജ ഡോക്ടർ പിടിയിൽ.  തൃശ്ശൂരിൽ കിഴക്കംപാട്ടുകരയിൽ ക്ലിനിക്ക് നടത്തുന്ന ദിലീപ് കുമാറിനെയാണ് സംഘം അറസ്റ്റ് ചെയ്തത്. ഇയാൾ ബംഗാൾ സ്വദേശിയാണ്. 40 വർഷമായി ദിലീപ് കുമാർ ക്ലിനിക്ക്  നടത്തിവരികയായിരുന്നു. ഹോമിയോപ്പതിയും അലോപ്പതിയും ഉൾപ്പെടെ വിവിധ ചികിൽസകൾ ഇയാൾ ഉപയോഗിക്കുന്നതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. വിവിധ ചികിൽസകൾ സംബന്ധിച്ച വ്യാജ രേഖകളും ഇയാളുടെ പക്കലുണ്ടായിരുന്നു. തൃശൂർ ജില്ലാ സംഘം നടത്തിയ പരിശോധനയിൽ ഇയാളെ കണ്ടെത്തുകയും പോലീസിൽ പരാതി നൽകുകയുയുമായിരുന്നു.

മലേഷ്യ സന്ദർശിക്കാൻ ഇനി വിസ ആവശ്യമില്ല

 ഡിസംബർ 1 മുതൽ ഇന്ത്യൻ, ചൈനീസ് പൗരന്മാർക്ക് മലേഷ്യ സന്ദർശിക്കാൻ ഇനി വിസ ആവശ്യമില്ല. വിസയില്ലാതെ നിങ്ങൾക്ക് 30 ദിവസം വരെ രാജ്യത്ത് തങ്ങാം. സുരക്ഷാ അനുമതിക്ക് വിധേയമായാണ് വിസകൾ നൽകുന്നത്. ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള വിനോദ സഞ്ചാരികളെയും നിക്ഷേപകരെയും പ്രോത്സാഹിപ്പിക്കുന്നതിന് സാഹചര്യങ്ങൾ മെച്ചപ്പെടുത്തുമെന്ന് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. നിലവിൽ ഇന്ത്യക്കാർക്കുള്ള മലേഷ്യൻ ടൂറിസ്റ്റ് ഇ-വിസയ്ക്ക് ഒരാൾക്ക് 3,799 രൂപയാണ് നിരക്ക്. ഇതൊരു വിസ രഹിത യാത്രയായതിനാൽ, നിങ്ങളുടെ മാതൃരാജ്യത്തെ മറ്റേതെങ്കിലും സ്ഥലത്തേക്കുള്ള യാത്രരീതിയിൽ ഈ സന്ദർശനം നടത്താം. മുൻകൂർ സന്ദർശന വിസയില്ലാതെ ഇന്ത്യക്കാർക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ തായ്‌ലൻഡും അനുമതി നൽകിയിട്ടുണ്ട്. ഈ ആനുകൂല്യം 2024 മെയ് വരെ സാധുതയുള്ളതാണ്. ഇന്ത്യ ഉൾപ്പെടെ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് 2024 മാർച്ച് 31 വരെ സൗജന്യ വിസ നൽകാൻ ശ്രീലങ്കയും തീരുമാനിച്ചിരുന്നു.

വോട്ടർ പട്ടികയിൽ പേര് ചേർക്കാം

 സ്‌പെഷ്യൽ സമ്മറി റിവിഷൻ (SSR 2024) ന്റെ ഭാഗമായി യോഗ്യരായ എല്ലാ പൗരൻമാർക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ സ്‌പെഷ്യൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഡിസംബർ രണ്ട്, മൂന്ന് തിയതികളിൽ നടക്കുന്ന സ്‌പെഷ്യൽ ക്യാമ്പിലൂടെ ജില്ലയിലെ എല്ലാ താലൂക്ക്, വില്ലേജ് ഓഫീസുകളിലും ഇതിനായി സൗകര്യമൊരുക്കിയിട്ടുണ്ട്. പതിനേഴോ അതിന് മുകളിലോ വയസ് പൂർത്തിയായ എല്ലാ പൗരന്മാർക്കും വോട്ടർ പട്ടികയിൽ പേര്  ചേർക്കാൻ സാധിക്കുമെന്നതിനാൽ, ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു.

സംവരണം കുറയുമെന്ന ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി

  നിലവിൽ സംവരണം ലഭിച്ചുകൊണ്ടിരിക്കുന്ന ഏതെങ്കിലും വിഭാഗത്തിന് അവർക്കുള്ള സംവരണം കുറയുമെന്ന ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. കോഴിക്കോട് ജില്ലയിലെ നവകേരള സദസ്സിന്റെ മൂന്നാം ദിവസം ഓമശ്ശേരിയിൽ നടന്ന പ്രഭാതയോഗത്തിൽ ഉയർന്ന അഭിപ്രായങ്ങൾക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സംവരണം ലഭിക്കുന്ന ഏതെങ്കിലും വിഭാഗത്തിന്റെ സംവരണം കുറയ്ക്കുക എന്ന നയം സർക്കാരിനില്ല. പുതിയ ചില വിഭാഗങ്ങൾ സംവരണത്തിലേക്ക് വരും. അങ്ങനെ വരുമ്പോൾ ആ വിഭാഗത്തിൽ സംവരണം ലഭിച്ചുകൊണ്ടിരിക്കുന്നവരുടെ എണ്ണം കൂടും, മുഖ്യമന്ത്രി വിശദീകരിച്ചു. അതാത് സമിതിയുടെ നിർദേശമനുസരിച്ചു എല്ലാവരുമായും ആലോചിച്ചാണ് പുതിയ വിഭാഗത്തെ സംവരണത്തിലേക്ക് കൊണ്ടുവരിക. അത് സ്വഭാവികമാണ്, അതിന് നിയതമായ രീതികളും ഉണ്ട്. ജാതി അടിസ്ഥാനത്തിൽ മാത്രം അല്ലാത്ത സംവരണം കേരളത്തിന്റെ പ്രത്യേകതയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യവസ്ഥാപിതമായ രീതിയിലാണ് സംസ്ഥാനത്തു സംവരണം നടപ്പാക്കുന്നത്. ഇതും കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്, അദ്ദേഹം പറഞ്ഞു. സംവരണ വിഷയം ധൃതി കാണിക്കേണ്ട ഒന്നല്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നിലവിലെ സംവരണ രീതി മാറ്റണം എന്ന ആവശ...

കൊടുവള്ളിയിൽ നവകേരള സദസ്സിൽ പങ്കെടുത്ത ലീഗ് നേതാക്കൾക്ക് സസ്‌പെൻഷൻ.

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്ന നവകേരള സദസ്സിൽ പങ്കെടുത്തതിന് കൊടുവള്ളിയിലെ മുസ്ലിം ലീഗ് നേതാക്കളെ സസ്പെൻഡ് ചെയ്തു. യു. കെ ഹുസൈൻ , മൊയ്തു  എന്നിവർക്കെതിരെയാണ് മുസ്ലിംലീഗ് നടപടി സ്വീകരിച്ചത്.

റോബിൻ ഗിരീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു

  റോബിൻ ബസ് ഓപ്പറേറ്ററായ ഗിരീഷിനെ ചെക്ക് കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. 2012 മുതൽ കൊച്ചി കോടതിയിൽ നിലനിൽക്കുന്ന കേസിൽ കോടതി ഉത്തരവിനെ തുടർന്നാണ് ഗിരീഷിനെ അറസ്റ്റ് ചെയ്തതെന്ന് പാലാ പൊലീസ് അറിയിച്ചു.ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് കോട്ടയം ഇടമറികിലുള്ള ഗിരീഷിന്റെ വീട്ടിലെത്തി പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തത്. ദീര് ഘകാലമായി നിലനില് ക്കുന്ന അറസ്റ്റ് വാറണ്ടിന്റെ നടപ്പാക്കല് ​​മാത്രമാണിതെന്നാണ് പോലീസ് വിശദീകരിക്കുന്നത്. കോടതി അവധിയായതിനാൽ വൈകിട്ട് ഗിരീഷിനെ പൊലീസ് കൊച്ചിയിലെ മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കാനാണ് പോലീസിന്റെ നീക്കം.