കുന്നംകുളം നഗരസഭയിലെ ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്ക് ഓണക്കോടിയും ഉത്സവബത്തയും വിതരണം ചെയ്തു. 72 പേര്‍ക്കാണ് ഓണക്കോടിയും 1000 രൂപയുടെ ഉത്സവബത്തയും ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ വിതരണം ചെയ്തത്.
കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ ടി സോമശേഖരന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍ പി എം സുരേഷ്, തിരുവോണം ഇന്‍ഡസ്ട്രീസ് ഡയറക്ടര്‍ മജീദ്, പി എച്ച് ഐ മാരായ പി എ വിനോദ്, എ. രഞ്ജിത്ത്, ജെ എച്ച് ഐ അരുണ്‍ വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.
ഹരിതകര്‍മ്മ സേനാംഗങ്ങളായ ശുഭ ബിനു, വിലാസിനി സുധാകരന്‍, ശാന്ത കുമാരന്‍, റീന ജോര്‍ജ്ജ് എന്നിവര്‍ ഓണക്കോടിയും ഉത്സവബത്തയും അംഗങ്ങള്‍ക്കായി ഏറ്റുവാങ്ങി.