Skip to main content

2021-22 വര്‍ഷത്തെ സംസ്ഥാന സർക്കാരിന്റെ നാഷണല്‍ സര്‍വ്വീസ് സ്കീം അവാര്‍ഡുകള്‍ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പ്രഖ്യാപിച്ചു.


മികച്ച ഡയറക്ടറേറ്റായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡവലപ്മെന്റിനെയും ((IHRD), മികച്ച സര്‍വ്വകലാശാലയായി കേരള സര്‍വ്വകലാശാലയേയും തിരഞ്ഞെടുത്തു. മികച്ച എന്‍. എസ്. എസ്. യൂണിറ്റുകൾക്കുള്ള പുരസ്ക്കാരം 10 യൂണിറ്റുകളും മികച്ച എന്‍. എസ്. എസ് പ്രോഗ്രാം ഓഫീസര്‍മാര്‍ക്കുള്ള പുരസ്ക്കാരം 10 പേരും പങ്കിട്ടു.

ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ചെയര്‍പേഴ്സണും കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍, എന്‍.എസ്.എസ്. റീജിയണല്‍ ഡയറക്ടര്‍, എന്‍.എസ്.എസ് ട്രെയിനിംഗ് കോ ഓര്‍ഡിനേറ്റര്‍ തുടങ്ങിയവര്‍ അംഗങ്ങളും സംസ്ഥാന എന്‍.എസ്. എസ്. ഓഫീസര്‍ കണ്‍വീനറുമായ സമിതിയാണ് അവാര്‍ഡിന്  അര്‍ഹരായവരെ തെരഞ്ഞെടുത്തത്.

അവാര്‍ഡുകള്‍ സെപ്തംബര്‍ അവസാനം തൃശ്ശൂരില്‍ വച്ച് വിതരണം ചെയ്യും - മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.

അവാര്‍ഡ് ജേതാക്കൾ
---------------------------

മികച്ച ഡയറക്ടറേറ്റ്  
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡവലപ്മെന്‍റ് (IHRD)
(എന്‍ എസ് എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ - ഡോ.അജിത് സെന്‍)

മികച്ച സര്‍വ്വകലാശാല  
കേരള സര്‍വ്വകലാശാല
(എന്‍ എസ് എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ - ഡോ. ഷാജി എ)

മികച്ച യൂണിറ്റുകള്‍
   ---------------------------
1.കൃഷ്ണ മേനോന്‍ മെമ്മോറിയല്‍ ഗവ.വിമന്‍സ് കോളേജ്, പള്ളിക്കുന്ന്, കണ്ണൂർ

2. സനാതന ധര്‍മ്മ കോളേജ്, ആലപ്പുഴ

3. സീതി സാഹിബ് മെമ്മോറിയല്‍ പോളിടെക്നിക്ക് കോളേജ്, തിരൂര്‍          
         
4. പയ്യന്നൂര്‍ കോളേജ്, പയ്യന്നൂര്‍  

5. എം ഇ എസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കുറ്റിപ്പുറം, മലപ്പുറം
     
6.  ശ്രീക്യഷ്ണപുരം വി ടി ഭട്ടതിരിപ്പാട് കോളേജ്, പാലക്കാട്

7. എച്ച് എസ് എസ് പനങ്ങാട്, തൃശ്ശൂര്‍  

8. എന്‍ എസ് എസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, അകത്തേത്തറ, പാലക്കാട്
 
9. ജി വി എച്ച് എസ് എസ് (ജി) ബി പി അങ്ങാടി, തിരൂര്‍

10. കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, മുട്ടം, തൊടുപുഴ

മികച്ച പ്രോഗ്രാം ഓഫീസര്‍മാര്‍
----------------------------

1. ശ്രീ.പ്രസാദ് എസ് ബി
(കൃഷ്ണ മേനോന്‍ മെമ്മോറിയല്‍ ഗവ. വിമന്‍സ് കോളേജ്, പള്ളിക്കുന്ന്, കണ്ണൂർ)  
2. ഡോ.എസ് ലക്ഷ്മി
(സനാതന ധര്‍മ്മ കോളേജ്, ആലപ്പുഴ)
3. ശ്രീ. ഖാദര്‍ കെ എ
(സീതി സാഹിബ് മെമ്മോറിയല്‍ പോളിടെക്നിക്ക് കോളേജ്, തിരൂര്‍)                
4. ഡോ. സുജിത്ത് കെ വി
(പയ്യന്നൂര്‍ കോളേജ്, പയ്യന്നൂര്‍)  
5. ഡോ. സുനീഷ് പി യു
(എം ഇ എസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കുറ്റിപ്പുറം, മലപ്പുറം)
 
6.ശ്രീമതി. മിനി കെ
(ശ്രീക്യഷ്ണപുരം വി റ്റി ഭട്ടതിരിപ്പാട് കോളേജ്, പാലക്കാട്)

7.ശ്രീമതി. രേഖ ഇ ആര്‍
(എച്ച് എസ് എസ് പനങ്ങാട്, തൃശ്ശൂര്‍)  

8.ഡോ. സജീഷ് പി
(എന്‍ എസ് എസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, അകത്തേത്തറ, പാലക്കാട്)  

9.ശ്രീമതി. സില്ലിയത്ത്
(ജി വി എച്ച് എസ് എസ് (ജി) ബി പി അങ്ങാടി, തിരൂര്‍)

10.ശ്രീ.ഫൈസല്‍ പി ഖാന്‍
(കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, മുട്ടം, തൊടുപുഴ)
         

മികച്ച വോളന്‍റിയര്‍മാര്‍
--------------------------------

1. മാര്‍ട്ടിന്‍ ജോസഫ്
(എസ് ബി കോളേജ്, ചങ്ങനാശ്ശേരി)
           
2. അര്‍ച്ചന പ്രകാശ്
(ഗവ. ലോ കോളേജ്, അയ്യന്തോള്‍, തൃശ്ശൂര്‍)
             
3. അഭിജിത്ത് എസ്
(എന്‍ എസ് എസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, പാലക്കാട്)

4. ഫിദ ഫര്‍ഹാ ഖാലിദ്
(കൃഷ്ണ മേനോന്‍ മൊമ്മോറിയല്‍ ഗവ.വിമന്‍സ് കോളേജ്, പള്ളിക്കുന്ന്, കണ്ണൂര്‍)  
     
5. ആല്‍ബിന്‍ കുര്യാക്കോസ്
(രാജീവ് ഗാന്ധി മെമ്മോറിയല്‍ ഗവ.ആര്‍ട്ട്സ് & സയന്‍സ് കോളേജ്, കോട്ടത്തറ)    

6. മഞ്ജിമ എം
(എം ഇ എസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കുറ്റിപ്പുറം)
 
7. അജ്മല്‍ എം
(മിലാദ് ഇ ഷെരീഫ് മെമ്മോറിയല്‍ കോളേജ്, കായംകുളം)
                   
8. ആതിര മോഹന്‍ ജി റ്റി
(കെ മാധവ മെമ്മോറിയല്‍ കോളേജ്, നങ്ങിയാര്‍കുളങ്ങര, ആലപ്പുഴ)
                 
9. അനിത്ത് എം
(ശ്രീകൃഷ്ണപുരം വി റ്റി ഭട്ടതിരിപ്പാട് കോളേജ്, മന്നംപറ്റ, പാലക്കാട്)
               
10. ദൃശ്യമോള്‍ റ്റി
(ഗവ.വിമണ്‍സ് പോളിടെക്നിക്ക് കോളേജ്, കോട്ടക്കല്‍)
     
11. രോഹിന്‍ പ്രമോദ്
(കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, താമരശ്ശേരി)
     
12. ശ്രീലയ ഒ പി
(ജി എച്ച് എസ് എസ് ഫോര്‍ ഗേള്‍സ് മാടായി കണ്ണൂര്‍)
           
13. ബാസിം കെ
(ഗവ. എച്ച് എസ് എസ് പൂക്കോട്ടുംപാടം, മലപ്പുറം)
           
14. സ്നേഹ വി
(കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, ചേലക്കര, പഴയന്നൂര്‍, തൃശ്ശൂര്‍)
           
15. ആല്‍വിന്‍ ക്രിസ്റ്റി
(നെഹ്റു ആര്‍ട്ട്സ് & സയന്‍സ് കോളേജ്, കാഞ്ഞങ്ങാട്)
   
16. ആര്യ രഞ്ജിത്ത്
(എം ഇ എസ് ആര്‍ട്ട്സ് & സയന്‍സ് കോളേജ്, കൂത്തുപറമ്പ)

Special Appreciation Award
(പ്രത്യേക പുരസ്കാരങ്ങള്‍) നേടിയവര്‍
--------------------------------

ഡയറക്ടറേറ്റുകള്‍
…………………..
1. ഡയറക്ടറേറ്റ് ഓഫ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി എഡ്യൂക്കേഷന്‍
    (പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ - ഡോ.രഞ്ജിത്ത് പി)

 2.  ഡയറക്ടറേറ്റ് ഓഫ് ഹയര്‍ സെക്കന്‍ററി എഡ്യൂക്കേഷന്‍
         (പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ - ഡോ.ജേക്കബ് ജോണ്‍)

3. ഡയറക്ടറേറ്റ് ഓഫ് ടെക്നിക്കല്‍ എഡ്യൂക്കേഷന്‍
       (പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ - ഡോ.അജിത എസ്)

യൂണിറ്റും പ്രോഗ്രാം ഓഫീസറും
…………………..

1.  എസ് ബി കോളേജ്, ചങ്ങനാശ്ശേരി, കോട്ടയം
     (പ്രോഗ്രാം ഓഫീസര്‍ - ശ്രീ.റൂബിന്‍ ഫിലിപ്പ്
2.  മിംസ് കോളേജ് ഓഫ് നഴ്സിംഗ്, കോഴിക്കോട്
     (പ്രോഗ്രാം ഓഫീസര്‍ - മീനു പീറ്റര്‍)

വോളന്‍റിയര്‍മാര്‍
………………
1.റിയാസ് നൗഫല്‍ - ജി വി എച്ച് എസ് എസ്, തട്ടക്കുഴ, ഇടുക്കി
2. വേദ ബി എസ്  -  ജി വി എച്ച് എസ് എസ്, ബാലുശ്ശേരി, കോഴിക്കോട്
3. രോഹിത് രത്നാകരന്‍ - മൊറാഴ കോ-ഓപ്പറേറ്റീവ് ആര്‍ട്ട്സ് & സയന്‍സ് കോളേജ്

എൻ എസ് എസിനെപ്പറ്റി
……………………..
പഠനത്തോടൊപ്പം സാമൂഹ്യ സേവനത്തിലൂടെ വ്യക്തിത്വം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥികളുടെ സന്നദ്ധ സേവന പ്രസ്ഥാനമാണ് നാഷണല്‍ സര്‍വ്വീസ് സ്കീം. സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ 25 യൂണിവേഴ്സിറ്റി/ഡയറക്ടറേറ്റ്, എന്‍ എസ് എസ് സെല്ലുകളിലായി 3500 എന്‍ എസ് എസ് യൂണിറ്റുകളും 3.5 ലക്ഷം എന്‍ എസ് എസ് വോളന്‍റിയര്‍മാരുമാണ്  ഓരോ വര്‍ഷവും പ്രവര്‍ത്തിക്കുന്നത്.  

2021-22 വര്‍ഷത്തില്‍ സാമൂഹ്യ പ്രതിബദ്ധതയുള്ള പദ്ധതികള്‍ ഏറ്റെടുക്കുകയും, കലാലയങ്ങളിലും, ദത്ത് ഗ്രാമങ്ങളിലും തനതായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുവാനും എന്‍ എസ് എസ് യൂണിറ്റുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

350 ല്‍ പരം എന്‍ എസ് എസ് ഭവനങ്ങള്‍ നിര്‍മ്മിച്ച് നല്‍കി, കോവിഡ് മഹാമാരിയില്‍ സാമ്പത്തിക സഹായം ഉള്‍പ്പെടെ നല്‍കികൊണ്ട് സന്നദ്ധസേവന പ്രവര്‍ത്തനങ്ങള്‍, ലഹരിക്കെതിരെയുള്ള സംസ്ഥാനതല പദ്ധതികള്‍, ഞങ്ങളും കൃഷിയിലേക്ക് പദ്ധതി, പുസ്തകതണല്‍, ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, One Campus One IAS പദ്ധതി, ജലസംരക്ഷണ പദ്ധതികള്‍, പ്ലാസ്റ്റിക്ക് ഫ്രീ ക്യാമ്പസ് പദ്ധതി, സൗരോര്‍ജ്ജ പദ്ധതി, പാലിയേറ്റീവ് കെയര്‍ പദ്ധതി, വിവിധ ബോധവല്‍ക്കരണ ക്യാമ്പയിനുകള്‍, പരിസ്ഥിതി സംരക്ഷണ പദ്ധതികള്‍, പഠന സഹായ വിതരണങ്ങള്‍, കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാമുകള്‍, സംസ്ഥാന-ദേശീയ ക്യാമ്പുകള്‍, ആരോഗ്യ സംരക്ഷണ ക്യാമ്പയിനുകള്‍, ആദിവാസി - പിന്നോക്ക മേഖലയിലെ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍, സ്കൂള്‍ ദത്തെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ വയോജന സംരക്ഷണ പ്രോഗ്രാമുകള്‍, വിദ്യാര്‍ത്ഥി സൗഹൃദക്യാമ്പസ്ڈ തുടങ്ങിയവ എന്‍ എസ് എസ് നടപ്പിലാക്കിയ പ്രധാന പ്രവര്‍ത്തനങ്ങളാണ്.

Popular posts from this blog

സമസ്ത ലീഗ് ബന്ധം വീണ്ടും വഷളാകുന്നു; സമസ്തയെ തള്ളി വീണ്ടും സാദിഖലി തങ്ങൾ.

കോഴിക്കോട് : സമസ്തയും മുസ്ലിം ലീഗും പാണക്കാട് കുടുംബവും തമ്മിലുള്ള അനൈക്യത്തിന് ഹേതുവായ വാഫി സി ഐസി പ്രശ്നത്തിൽ സമസ്തയെ തള്ളി വാഫി വഫിയ്യ പ്രചാരണ പങ്കാളിത്വം വഹിച്ചു പാണക്കാട് സാദിഖലി തങ്ങൾ. അടക്കമുള്ള കുടുംബം. 2024-25 വർഷക്കാലത്തെ സി.ഐ.സി പ്രചാരണവുമായി സാദിഖലി തങ്ങൾ വന്നതോടുകൂടി സമസ്തയുടെ പ്രവർത്തകർ കടുത്ത പ്രതിഷേധത്തിലാണ്. സമസ്തയുടെ തീരുമാനങ്ങൾക്കപ്പുറം സിഐസി വിഷയത്തിൽ താൻ നിലകൊള്ളുകയില്ലെന്ന് സാദിഖലി തങ്ങൾ സമസ്തയിലെ പലരോടും പറഞ്ഞിരുന്നുവെങ്കിലും പിന്നീടും സി.ഐ.സിയുടെ പ്രചാരണത്തിൽ സജീവമായി അദ്ദേഹം നിലകൊള്ളുന്നതാണ് കണ്ടത്. മാത്രമല്ല നിരവധി തവണ സമസ്തയുടെ നേതൃത്വം ആവശ്യപ്പെട്ടിട്ടും സി.ഐ.സിയുടെ പ്രസിഡൻറ് പദവി ഒഴിയാൻ സാദിഖലി തങ്ങൾ തയ്യാറാവാത്തതും സമസ്തയുടെ നേതാക്കൾക്കും പ്രവർത്തകർക്കും കടുത്ത വിയോജിപ്പിനിടയാക്കിയിട്ടുണ്ട്. നിലവിൽ മുസ്ലിം ലീഗിലെ പ്രമുഖ നേതാക്കൾ ഈ പ്രശ്നം പരിഹരിക്കാനുള്ള നീക്കങ്ങൾ നടത്തി കൊണ്ടിരിക്കുന്നതിനിടയിലാണ് സാദിഖലി തങ്ങളടക്കമുള്ളവരുടെ സമസ്തയെ നേരിട്ട് വെല്ലു വിളിക്കുന്ന ഈ നീക്കം.  വാഫി വാഫിയ്യ സമസ്തയിൽ നിന്ന് അകന്നപ്പോൾ സമസ്ത ദേശീയ അടിസ്ഥാന...

ലീഗ് തെരഞ്ഞെടുപ്പ് നേരിടുന്നത് കടുത്ത പ്രതിസന്ധിക്കിടെ.

⏺️ സമസ്തയുമായുള്ള പ്രശ്നങ്ങളും , രാമക്ഷേത്ര വിവാദവും തിരിച്ചടിയാകും . ⏺️ ലീഗിന്റെ പിടിവാശിയിൽ കോണ്‍ഗ്രസിനും അമര്‍ഷം. സ്വന്തം ലേഖകന്‍ മലപ്പുറം: നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ലീഗിന് തിരിച്ചടിയാകുന്നു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ മുന്‍നിര്‍ത്തി മുസ്ലിം ലീഗ് നേതാക്കളായ എം.സി മായിന്‍ ഹാജിയുടെയും അബ്ദുറഹ്‌മാന്‍ കല്ലായിയുടെയും നേതൃത്വത്തില്‍ നടക്കുന്ന നീക്കങ്ങള്‍ മുസ്ലിം ലീഗിന് തിരിച്ചടിയാകുന്നു.  പാണക്കാട് ഖാസി ഫൗണ്ടേഷന്‍ എന്ന പേരില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ മുസ്ലിം ലീഗ് നേതൃത്വത്തിലെ പ്രമുഖര്‍ കടുത്ത അതൃപ്തി അറിയിച്ചെങ്കിലും മുഖവിലക്കെടുക്കാതെയാണ് സാദിഖലി തങ്ങൾ മുന്നോട്ട് പോകുന്നത്. സമസ്തും മുസ്ലിം ലീഗും തമ്മിലുള്ള വിഭാഗീയ പ്രവര്‍ത്തനങ്ങള് ശക്തമായി നടക്കുന്നതിനിടയില്‍  തങ്ങളുടെ ഇപ്പോഴത്തെ നീക്കം തെരഞ്ഞെടുപ്പിനെപോലും ബാധിക്കുമെന്ന ആശങ്ക ലീഗ് നേതാക്കള്‍ സാദിഖലി തങ്ങളെ അറിയിച്ചെങ്കിലും മുഖവിലക്കെടുത്തില്ല. സമസ്തുടെ ശക്തിദുര്‍ഘമായ മഹല്ലുകളെ അസ്ഥിരപ്പെടുത്തുന്ന നീക്കമാണ് സാദിഖലി തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്നത്. ഖാസി ഫൗണ്ടേഷന്‍ എന്ന പേരില്‍ സ...

നവകേരള സദസ്സിൽ പരാതി നൽകാനെത്തിയ വ്ലോഗർക്ക് ക്രൂര മർദ്ദനം

 അരീക്കോട്: നവകേരള സദസ്സിൽ പരാതിനൽകാനെത്തിയ വ്ലോഗർക്ക് മർദ്ദനം. ഏറനാട് മണ്ഡലത്തിൽ നടന്ന നവകേരള സദസ്സിൽ പരാതി നൽകാനെത്തിയ മാസ്റ്റർ പീസ് എന്ന യൂട്യൂബ് ചാനൽ വ്ലോഗർ നിസാർ ബാബുവിനും , കൂടെയുണ്ടായിരുന്ന സുഹൃത്തിനുമാണ് മർദ്ദനമേറ്റത് .  വൻ തോതിൽ വർദ്ദിപ്പിച്ച കെട്ടിട നികുതിക്കെതിരെ ഈ വ്ലോഗർ കഴിഞ്ഞ ദിവസങ്ങളിൽ വീഡിയോ ചെയ്തിരുന്നു. ഇത് ധാരാളംആളുകൾ കാണുകയും പലരും സമാന അഭിപ്രായം പങ്കുവെക്കുകയും ചെയ്തതിനെ തുടർന്ന് ഇദ്ദേഹത്തിന് ധാരാളം ഭീഷണികളും നേരിടേണ്ടി വന്നിട്ടുണ്ട്. ഉയർത്തിയ കെട്ടിടനികുതിക്കെതിരെ പരാതി നൽകാനാണ് ഇദ്ദേഹം ഇന്ന് മലപ്പുറം ജില്ലയിലെ അരീക്കോട് നടന്ന ഏറനാട് മണ്ഡലം നവകേരള സദസ്സിൽ എത്തിയത്. പരാതി നൽകി തിരികെ പോരുമ്പോഴാണ് മർദ്ദനം ഉണ്ടായതെന്ന് ഇദ്ദേഹം പറയുന്നു. വിലകൂടിയ മൊബൈലും മൈക്കും മർദ്ദിച്ചവർ കവർന്നതായും ഇദ്ദേഹം ആരോപിക്കുന്നു. മർദ്ദനത്തെ തുടർന്ന് അരീക്കോട് പോലീസിൽ പരാതി നൽകി അരീക്കോട് ഗവർമെന്റ് ആശുപതിയിൽ ഇദ്ദേഹവും സുഹൃത്തും വൈദ്യസഹായം തേടി .   

റിയാസ് മൗലവി വധം: പ്രതികളെ വെറുതെവിട്ട കാസർഗോഡ് പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ സർക്കാർ ഉത്തരവായി.

റിയാസ് മൗലവി വധം: പ്രതികളെ വെറുതെവിട്ട കാസർഗോഡ് പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ സർക്കാർ ഉത്തരവായി.