കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ അനുവദിച്ച ഗുണഭോക്താക്കള്‍ ജൂലായ് 31 നകം അക്ഷയ സെന്റര്‍ മുഖേന ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം. ലൈഫ് സര്‍ട്ടിഫിക്കറ്റ ്ഹാജരാക്കിയവരും മസ്റ്ററിംഗ് ചെയ്യേണ്ടതാണെന്ന് കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:0495 2966577.
കോഴിക്കോട് : സമസ്തയും മുസ്ലിം ലീഗും പാണക്കാട് കുടുംബവും തമ്മിലുള്ള അനൈക്യത്തിന് ഹേതുവായ വാഫി സി ഐസി പ്രശ്നത്തിൽ സമസ്തയെ തള്ളി വാഫി വഫിയ്യ പ്രചാരണ പങ്കാളിത്വം വഹിച്ചു പാണക്കാട് സാദിഖലി തങ്ങൾ. അടക്കമുള്ള കുടുംബം. 2024-25 വർഷക്കാലത്തെ സി.ഐ.സി പ്രചാരണവുമായി സാദിഖലി തങ്ങൾ വന്നതോടുകൂടി സമസ്തയുടെ പ്രവർത്തകർ കടുത്ത പ്രതിഷേധത്തിലാണ്. സമസ്തയുടെ തീരുമാനങ്ങൾക്കപ്പുറം സിഐസി വിഷയത്തിൽ താൻ നിലകൊള്ളുകയില്ലെന്ന് സാദിഖലി തങ്ങൾ സമസ്തയിലെ പലരോടും പറഞ്ഞിരുന്നുവെങ്കിലും പിന്നീടും സി.ഐ.സിയുടെ പ്രചാരണത്തിൽ സജീവമായി അദ്ദേഹം നിലകൊള്ളുന്നതാണ് കണ്ടത്. മാത്രമല്ല നിരവധി തവണ സമസ്തയുടെ നേതൃത്വം ആവശ്യപ്പെട്ടിട്ടും സി.ഐ.സിയുടെ പ്രസിഡൻറ് പദവി ഒഴിയാൻ സാദിഖലി തങ്ങൾ തയ്യാറാവാത്തതും സമസ്തയുടെ നേതാക്കൾക്കും പ്രവർത്തകർക്കും കടുത്ത വിയോജിപ്പിനിടയാക്കിയിട്ടുണ്ട്. നിലവിൽ മുസ്ലിം ലീഗിലെ പ്രമുഖ നേതാക്കൾ ഈ പ്രശ്നം പരിഹരിക്കാനുള്ള നീക്കങ്ങൾ നടത്തി കൊണ്ടിരിക്കുന്നതിനിടയിലാണ് സാദിഖലി തങ്ങളടക്കമുള്ളവരുടെ സമസ്തയെ നേരിട്ട് വെല്ലു വിളിക്കുന്ന ഈ നീക്കം. വാഫി വാഫിയ്യ സമസ്തയിൽ നിന്ന് അകന്നപ്പോൾ സമസ്ത ദേശീയ അടിസ്ഥാന...