സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനം സർക്കാരിൻ്റെ പ്രഥമ പരിഗണനാ വിഷയങ്ങളിൽ ഒന്ന് : മന്ത്രി വി ശിവൻകുട്ടി
സംസ്ഥാനത്തെ സ്കൂളുകളിലെ അടിസ്ഥാന സൗകര്യ വികസനം സംസ്ഥാന സർക്കാരിന്റെ പ്രഥമ പരിഗണനാ വിഷയങ്ങളിൽ ഒന്നാണെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ആന്തട്ട ഗവ. യു പി സ്കൂളിൻ്റെ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാർത്ഥികൾക്ക് അനുയോജ്യമായ പഠനാന്തരീക്ഷം പ്രദാനം ചെയ്യുന്നതിൽ പ്രത്യേക ഊന്നൽ നൽകിക്കൊണ്ട് വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് സർക്കാർ കാര്യമായ ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. സ്കൂളുകൾക്ക് മതിയായ ക്ലാസ് മുറികളും സൗകര്യങ്ങളും ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി സ്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണവും നവീകരണവും സർക്കാർ ഏറ്റെടുത്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഏഴു വർഷം കൊണ്ട് 3800 കോടിയുടെ വികസനമാണ് പൊതുവിദ്യാഭ്യാസ മേഖലയിൽ ഉണ്ടായത്.സ്‌കൂളുകളിൽ ഡിജിറ്റൽ ക്ലാസ്‌റൂം നടപ്പിലാക്കുന്നതിൽ കേരളം മുൻപന്തിയിലാണെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ഹൈടെക് സ്കൂൾ പദ്ധതിക്ക് കീഴിൽ, ഡിജിറ്റൽ പഠനം സുഗമമാക്കുന്നതിന് സ്കൂളുകളിൽ ഇന്ററാക്ടീവ് സ്മാർട്ട് ബോർഡുകൾ, കമ്പ്യൂട്ടറുകൾ, പ്രൊജക്ടറുകൾ, ഇന്റർനെറ്റ് കണക്റ്റിവിറ്റി...